Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു യുവാവിനെ വിവാഹം കഴിച്ച മുസ്ലീം പെണ്‍കുട്ടിയുടെ ജീവന് ഭീഷണി, എസ്ഡിപിഐ? ഇത് 'ലവ് കുരുക്ഷേത്ര'?

ജാസ്മി ഇസ്മായില്‍ എന്ന പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്

തൃശൂര്‍/കൊല്ലം: ലവ് ജിഹാദ് അന്ന ആരോപണത്തിന് ശേഷം ഇപ്പോഴുയരുന്നത് 'ലവ് കുരുക്ഷേത്ര' എന്നത്. മുസ്ലീം യുവാക്കള്‍ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നു എന്നായിരുന്നു ലവ് ജിഹാദ് ആരോപണം. എന്നാല്‍ ഇപ്പോള്‍ തിരിച്ചുള്ള ആരോപണം ആണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മുസ്ലീം പെണ്‍കുട്ടിയ്ക്ക് നേരെ ഭീഷണി എന്നാണ് പുതിയ വാര്‍ത്ത. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയിരിക്കുന്നത്. ഡിജിപിയ്ക്ക് എഴുതിയത് എന്ന പറയുന്ന ഒരു കത്തും പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

എസ്ഡിപിഐ പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞാണ് ഡിജിപിയ്ക്കുള്ള കത്ത്. ഈ വിഷയത്തില്‍ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങളും വരുന്നുണ്ട്. ഈ പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം ചോദ്യം ചെയ്യുന്നവരും ഉണ്ട്.

ജാസ്മി ഇസ്മായില്‍ എന്ന പെണ്‍കുട്ടി

ജാസ്മി ഇസ്മായില്‍ എന്ന പെണ്‍കുട്ടിയാണ് ഹിന്ദു മതത്തില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും ജാസ്മി തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം നടന്നത് കഴിഞ്ഞ ദിവസം

ജനുവരി 11 നാണ് തങ്ങളുടെ വിവാഹം നടന്നത് എന്ന് ജാസ്മി പറയുന്നുണ്ട്. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയ വിവരവും ജാസ്മി പങ്കുവയ്ക്കുന്നു.

ഡിജിപിയ്ക്ക് പരാതി

ഡിജിപിയ്ക്ക് നല്‍കിയ പരാതി എന്ന രീതിയില്‍ ഒരു കത്തും ജാസ്മി തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഈ പരാതി.

'എന്റെ ജീവന്‍ ഇനി എത്ര നാള്‍ ഉണ്ടെന്നറിയില്ല. എന്റെ ഇഷ്ടം അറിഞ്ഞപ്പോള്‍ എന്റെ നേരം കമ്പിവടിയുമായി വന്നവര്‍ എന്ന് ഇല്ലാതാക്കും എന്ന് ഉറപ്പാണ്. അതിന് കൂട്ട് തെക്കുംഭാഗം പോലീസും. എനിക്ക് ജീവിക്കണം. എന്നെ വെറുത് വിടണം. ഒരു അപേക്ഷയാണ്'- ഇതായിരുന്നു ജാസ്മിയുടെ പേരില്‍ പുറത്ത് വന്ന അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോപണം എസ്ഡിപിഐയ്‌ക്കെതിരെ

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാസ്മിയുടെ പരാതിയില്‍ ആരോപണം. അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഡിജിപിയ്ക്കുള്ള കത്ത്.

കൊല്ലപ്പെട്ടാലോ ആത്മഹത്യ ചെയ്താലോ

താനോ തന്റെ ഭര്‍ത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ പരാതിയില്‍ പറയുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായിരിക്കും ഉത്തരവാദിത്തം എന്നും ഡിജിപിയ്‌ക്കെഴുതിയ കത്തില്‍ പറയുന്നുണ്ട്.

ലവ് കുരുക്ഷേത്ര?

മുസ്ലീം പെണ്‍കുട്ടികളെ പ്രണയിച്ച് വഞ്ചിക്കുന്ന 'ലവ് കുരുക്ഷേത്ര' ആണ് ഇതിന് പിന്നില്‍ എന്നാണ് ചിലരുടെ ആക്ഷേപം. സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ജാസ്മി എന്നത് വ്യാജ പേരും വ്യാജ പ്രൊഫൈലും ആണെന്ന ആക്ഷേപവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആ ചിത്രങ്ങളുടെ ആധികാരികത ആരും ചോദ്യം ചെയ്തിട്ടും ഇല്ല.

പെണ്‍കുട്ടിയ്ക്ക് ഉപദേശ പ്രവാഹം

ജാസ്മിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഏറെയുണ്ട്. അതുപോലെ തന്നെ ഉപദേശങ്ങളും. സ്വന്തം മാതാപിതാക്കളെ മറന്നുകൊണ്ടാണ് ജാസ്മി ഇതെല്ലാം ചെയ്യുന്നത് എന്നാണ് ആക്ഷേപം.

ആരാണ് നന്ദു പീറ്റര്‍

നന്ദു പീറ്റര്‍ എന്ന ഫേസ്ബുക്ക് ഐഡിയെ ടാഗ് ചെയ്തിട്ടാണ് ജാസ്മി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ യുവാവ് തന്നെയാണ് ജാസ്മിയെ വിവാഹം കഴിച്ചത് എന്നാണ് വിവരം. ജാസ്മിയുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+