കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ത്തവവും ഖുറാനും: അഭിപ്രായം പറഞ്ഞ നസീറക്ക് ഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ആര്‍ത്തവവും ഖുറാനും തമ്മില്‍ എന്താണ് ബന്ധം. ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകള്‍ ഖുറാന്‍ സ്പര്‍ശിക്കാന്‍ പാടുണ്ടോ... ഇങ്ങനെയൊക്കെ ചര്‍ച്ച ചെയ്യുന്നതൊക്കെ കൊള്ളാം. വേണമെങ്കില്‍ അഭിപ്രായവും പറയാം. പക്ഷേ ചിലപ്പോള്‍ വലിയ ഭീഷണിയൊക്കെ നേരിടേണ്ടി വരും.

മാധ്യമ പ്രവര്‍ത്തകയായ നസീറയുടെ അവസ്ഥയാണിത്. മീഡിയ വണ്‍ ചാനലില്‍ 'കേരള സമ്മിറ്റ്' എന്ന പരിപാടിയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതാണ് നസീറക്ക് വിനയായത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നതായി നസീറ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

naseera

കഴിഞ്ഞ മണ്ഡലകാലത്ത് നസീറയുടെ പേര് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പമ്പ സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ നിന്ന് നസീറയേയും കുഞ്ഞുങ്ങളേയും വൃദ്ധമാതാവിനേയും ഇറക്കി വിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദമായിരുന്നു അതിന് കാരണം. അന്നും ആര്‍ത്തവം തന്നെ ആയിരുന്നു പ്രശ്‌നം.
ഒരു കൂട്ടം വര്‍ഗ്ഗീയ വാദികളാണ് ഇപ്പോള്‍ തന്നെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പ്രചാരണം നടത്തുന്നതെന്ന് നസീറ പറയുന്നു. മാധ്യമ പ്രവര്‍ത്തകയായ താന്‍ ഒരു മതേതര ജീവിതമാണ് നയിക്കുന്നതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ ഭീഷണി നസീറക്ക് മാത്രമല്ല. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഉണ്ട്. വേറെ സ്ഥലത്ത് താമസിക്കുന്ന മാതാപിതാക്കളെ പോലും വെറുതെ വിടുന്നില്ലെന്നാണ് നസീറ പറയുന്നത്. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുഴുവന്‍ പുരോഗമന-ജനാധിപത്യ ശക്തികളും രംഗത്ത് വരണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ നസീറ താത്പര്യപ്പെടുന്നു.

English summary
Threat to woman journalist, who participated in a TV Channel discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X