മഞ്ജു വാര്യറെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി: സനല്‍ കുമാര്‍ ശശിധരനെതിരെ കേസ്
കൊച്ചി: നടി മഞ്ജു വാര്യറെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിനെ ബാധിക്കുമെന്നത് കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി.
സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം
കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. നേരത്തെ മഞ്ജു വാര്യറുടെ ജീവന്‍ തുലാസിലാണെന്നും, അവര്‍ തടവറയിലാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. മഞ്ജു വാര്യറുടെ ജീവന് ഭീഷണിയുണ്ടെന്ന് പോസ്റ്റിട്ടതിനു ശേഷം തനിക്കും ഭീഷണി നേരിടുന്നുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. കൂടാതെ എനിക്കെതിരെ കുറെ പ്രചാരണങ്ങളും. വാട്ട്‌സ് ആപ്പും ടെലഗ്രാമും പോലുള്ള മെസേജിംഗ് ആപ്പുകള്‍ അധോലോകത്തിന്റെ പ്രൊപഗാണ്ട പ്രചരിപ്പിക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഫെയ്സ്ബുക്ക് കുറേക്കൂടി ജനകീയമായ മാധ്യമമായതുകൊണ്ട് അടിസ്ഥാനമില്ലാത്ത അപവാദ പ്രചാരണങ്ങള്‍ അതില്‍ അധികം നിലനില്‍ക്കില്ലെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യറുടെ മൊഴിയെടുത്തതിന് ശേഷമായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും, സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ കുമാര്‍ ശശിധരന്‍ ആരോപിച്ചിരുന്നു. അതേസമയം ഇതിന് മുമ്പും മഞ്ജു വാര്യര്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന്‍ മുമ്പ് വെളിപ്പെടുത്തിയതാണ്. മഞ്ജുവിനോട് അഡ്മിറേഷന്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് തന്നെ പോലീസില്‍ നിന്ന് ബന്ധപ്പെട്ടതെന്നും സനല്‍കുമാര്‍ പറഞ്ഞു.
അരൂര്‍ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ വിളിച്ചെന്നും, അയാളോട് നിയമപരമായി നീങ്ങാന്‍ പറഞ്ഞപ്പോള്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരോട് താന്‍ പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രണയാതുരനായി പിന്നാലെ നടക്കുകയാണെന്ന് ധരിക്കരുത്. അവരുടെ ജീവന്‍ അപകടത്തിലാണെന്ന തോന്നല്‍ എനിക്കുണ്ട്. നടിയെ ആക്രമിച്ച കേസ്, കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജു അടക്കമുള്ള ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍