റിട്ട. പോലീസുകാരന്‍ നടത്തുന്ന അഗതി മന്ദിരത്തില്‍ മൂന്ന് മരണം; ആറ് പേര്‍ ആശുപത്രിയില്‍, ദുരൂഹത
കോട്ടയം: ചങ്ങനാശേരിയില്‍ റിട്ടയേഡ് പോലീസുകാരന്‍ നടത്തുന്ന അഗതി മന്ദിരത്തില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചതില്‍ ദുരൂഹത. ആറ് പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്. ചങ്ങനാശേരി തൃക്കൊടിത്താനത്തിന് സമീപം പായിപ്പാട് പഞ്ചായത്തിലെ പുതുജീവന്‍ അഗതി മന്ദിരത്തിലാണ് ഒരാഴ്ച്ചക്കിടെ മൂന്ന് പേര്‍ മരിച്ചത്.

നേരത്തെ അഗതി മന്ദിരത്തിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മൂന്നു മരണം റിപ്പോര്‍ട്് ചെയ്തതോടെ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. ആദ്യ മരണം നടന്നപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ന്യൂമോണിയ ആണ് മരണ കാരണം എന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ മരണം ബന്ധുക്കള്‍ തടസം പറഞ്ഞതു കാരണം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല.
ശനിയാഴ്ച രാവിലെയാണ് മൂന്നാമത്തെ മരണം. വിവാദമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ആന്തരിക അവയവങ്ങളും പരിശോധനയ്ക്ക് അയക്കും. കൊറോണ വൈറസോ പകര്‍ച്ചവ്യാധികളോ അല്ല മരണം കാരണം എന്ന് വ്യക്തമായിട്ടുണ്ട്. മറ്റെന്താണ് കാരണം എന്നറിയാനാണ് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണ കാരണം എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഡിഎംഒയുടെ നേതൃത്വത്തില്‍ അഗതി മന്ദിരത്തില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.












Click it and Unblock the Notifications