നിസാമിന്റെ ജയിലിലെ ഫോണ്‍വിളി; 3 പോലീസുകാര്‍ക്ക് സസ്പെന്ഷന്
നിസാമില്‍ നിന്നും വധഭീഷണിയുണ്ടെന്ന് നിസാമിന്റെ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്.
കണ്ണൂര്‍: ശോഭാ സിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിഷാമിന്, ഫോണ്‍ വിളിക്കാന്‍ അവസരം നല്കിയ സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കേസിന്റെ ഭാഗമായി നിഷാമിനെ ബെംഗളുരുവിലേക്ക് നകൊണ്ടുപോയ സജിത് കുമാര്‍, രതീഷ്, വിനീഷ് എന്നിവരെ ഇന്റലിജന്‍സ് ഡിവൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചപറ്റിയതായി ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നിഷാമില്‍ നിന്നും വധഭീഷണിയുണ്ടെന്ന് നിഷാമിന്റെ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. സഹോദരങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും അടുത്തദിവസം വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജയിലില്‍ വെച്ച് നിഷാം സ്ഥിരമായി ഭാര്യയെയും ഓഫീസ് ജീവനക്കാരെയും ബന്ധപ്പെടാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്പോഴും ജയിലില്‍ കിടന്ന് നിഷാം ബിസിനസ് നിയന്ത്രിക്കുകയാണ്. ബെംഗളുരുവിലേക്കുള്ള ബസ് യാത്രയില്‍ നിഷാമിന്റെ മാനേജറും ജീവനക്കാരും അടക്കമുള്ളവര്‍ പോലീസിനൊപ്പം ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications