Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്രൂര ജൻമം,കൊലയാളികളുടെ നേതാവ്,പിണറായിക്ക് ജനങ്ങളുടെ നേതാവായ പിടിയെ മനസിലാകില്ല';കെ സുധാകരൻ

കൊച്ചി; മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും സുധാകരൻ വിമർശിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരമാണെന്നും കഴിഞ്ഞ തവണ പറ്റിയ അബദ്ധം തൃക്കാക്കരയിലെ ജനങ്ങള്‍ തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു സുധാകരന്റെ വിമർശനം. ഇപ്പോഴുള്ള എല്‍ഡിഎഫിന്റെ 99 സീറ്റുകള്‍ നൂറിലേക്ക് എത്തിക്കാനുള്ള സുവര്‍ണാവസരമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

pagevv-1651058669.jpg -Properties Reuse Image

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ പിണറായി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ പിണറായിക്ക് ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നില്ല. പി ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത്. പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല.

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽ മാത്രം മതിയാകും.

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം'.
പി ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+