• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃക്കാക്കരയിലെ കെഎസ്‌യു യോഗത്തിനിടെ വാക്കേറ്റം; അഭിജിത്തിന് നേരെ കൈയേറ്റ ശ്രമമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

തൃക്കാക്കര: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ എസ് യു ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കയ്യാങ്കളി നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന യോഗത്തിനിടെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെ കൈയേറ്റ ശ്രമമുണ്ടായതായാണ് വിവരം. കെ എസ് യു ആലുവ ബ്ലോക്ക് പ്രസിഡന്റ് അല്‍ ആമീന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റ ശ്രമം. കെ എസ് യുവില്‍ പുനസംഘടന നടക്കാത്തതിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്.

അഞ്ച് വര്‍ഷമായി കെ എസ് യുവില്‍ പുനസംഘടന നടക്കാത്തതില്‍ സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ അതൃപ്തിയുണ്ട്. ഇതിനെതിരെ നേരത്തേയും കെ എം അഭിജിത്തിനെതിരെ കെ എസ് യുവില്‍ പടയൊരുക്കമുണ്ടായിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച് കൈയ്യേറ്റ ശ്രമമുണ്ടായി എന്ന വാര്‍ത്ത നിഷേധിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തന്നെ രംഗത്തെത്തി. തല്‍പരകക്ഷികള്‍ തൃക്കാക്കകര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന കുപ്രചരണമാണിതെന്ന് അഭിജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കുംപ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

1

സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ രാജിവെച്ച് പുനഃസംഘടനക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കെ എസ് യുവില്‍ തര്‍ക്കമുണ്ടായിരുന്ന. ഈ ചര്‍ച്ചയുടെ ഭാഗമായുള്ള വാട്‌സാപ്പ് ഓഡിയോള്‍ ചോരുകയും ചെയ്തിരുന്നു. സംസ്ഥാന കമ്മിറ്റി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമായ വി പി അബ്ദുര്‍ റഷീദ്, കൊല്ലം ജില്ലാ അധ്യക്ഷന്‍ വിഷ്ണു വിജയന്‍ എന്നിവരാണ് പുനഃസംഘടന ആവശ്യപ്പെട്ട് അന്ന് രംഗത്ത് വന്നിരുന്നത്.

2

ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് കൂടിയായ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ അജ്മല്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാര്‍ തുടങ്ങിയവരും നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ മുന്നോട്ട് വെച്ച പുനഃസംഘടനാ മാനദണ്ഡങ്ങളെ എതിര്‍ത്തിരുന്നു. രണ്ട് വര്‍ഷമാണ് കെ എസ് യു കമ്മിറ്റിയുടെ കാലാവധി എന്നിരിക്കെ അഞ്ച് വര്‍ഷം ആയിട്ടും പുനഃസംഘടന നടത്താതെ ഏത് വിധേനയും കടിച്ചുതൂങ്ങാനാണ് സംസ്ഥാന പ്രസിഡന്റ് ശ്രമിക്കുന്നതെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ വിമര്‍ശിച്ചിരുന്നു.

3

ബ്ലോക്ക് പ്രസിഡന്റുമാരെയും സെനറ്റ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കില്ലെന്ന് പറയുന്നത് യാതൊരു പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാത്ത തന്റെ അടുപ്പക്കാരായ കടലാസ് ഭാരവാഹികളെ നിയമിക്കാനുള്ള അഭിജിത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന ഭാരവാഹികളായ ടിനു പ്രേം, എ എ അജ്മല്‍ എന്നിവര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്ന ശബ്ദ സന്ദേശങ്ങളും ഗ്രൂപ്പില്‍ നിന്ന് ചോര്‍ന്നിട്ടുണ്ടായിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ വാക്കേറ്റം പാര്‍ട്ടിക്കുള്ളില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.

4

ഉപതെരഞ്ഞടുപ്പില്‍ തൃക്കാക്കര മണ്ഡലം നിലനിര്‍ത്താനുളള തിരക്കിട്ട നീക്കങ്ങളിലാണ് യു ഡി എഫ്. ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലനില്‍പിന് തന്നെ നിര്‍ണായകമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും എല്‍ ഡി എഫ് യു ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മണ്ഡലത്തിലേക്കെത്താന്‍ കോണ്‍ഗ്രസ് അണികള്‍ക്ക് സന്ദേശമെത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള പ്രവര്‍ത്തകര്‍ മണ്ഡലത്തിലെത്തണമെന്നാണ് ആഹ്വാനം.

5

പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ഡോ. ജോ ജോസഫ് ആണ് എല്‍ ഡി എഫിനായി മത്സരിക്കുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എ എന്‍ രാധാകൃഷ്ണനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പി ടി തോമസ് വിജയിച്ചു കയറിയത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

  English summary
  Thrikkakara By-Election 2022: clash in KSU meeting, protest against KM Abhijith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X