കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയിൽ എന്തുകൊണ്ട് തോറ്റു?;അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയമിച്ച് സിപിഎം

Google Oneindia Malayalam News

എറണാകുളം; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയം പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ച് സി പി എം.രണ്ട് അംഗ കമ്മീഷനാണ് നിയമിച്ചത്. എ കെ ബാലനും ടി പി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും.

photo-2022-06-03-08-13-29-16544

പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയിൽ ച‍ര്‍ച്ച നടന്നിരുന്നു.തുടർന്നാണ് കമ്മീഷനെ നിയോഗിച്ചത്. എൽഡിഎഫിന്‍റെ മുൻമന്ത്രിമാരും എംഎൽഎമാരും അടക്കം വൻ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ.

'ദിലീപ് കേസ് പോലെ അല്ല,അവസരം കിട്ടത്താപ്പോ പ്ലേയ്റ്റ് മാറ്റി';പരാതിക്കാരിയെ അധിക്ഷേപിച്ച് കമന്റുകൾ

നാടിളക്കിയുള്ള പ്രചരണമായിരുന്നു തിരഞ്ഞെടുപ്പിൽ സി പി എം നടത്തിയത്. ജോ ജോസഫിന് വേണ്ടി മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി പ്രചരണം നയിച്ചു.പ്രാദേശിക കൺവെൻഷനുകളിൽ പോലും മുഖ്യമന്ത്രി പങ്കെടുത്തു. മന്ത്രിമാരും മുതിർന്ന നേതാക്കളുമടക്കം പ്രചരണത്തിൽ സജീവമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ സി പി എം ക്യാമ്പിന് കടുത്ത നിരാശയാണ് നേരിടേണ്ടി വന്നത്.

'കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാൻ തോന്നുന്നുവെന്ന് ഭാവന';കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം

യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 72767 വോട്ടുകളായിരുന്നു ലഭിച്ചത്. ജോ ജോസഫിന് 47752 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടാണ് ലഭിച്ചത്. 25016 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഉമ തോമസ് മണ്ഡലത്തില്‍ നേടിയത്.

അതേസമയം വമ്പൻ പ്രചരണം നടത്തിയിട്ടും തോൽവി നേരിടേണ്ടി വന്ന സാഹചര്യം പരിശോധിക്കുമെന്ന് സി പി എം നേരത്തേ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
Thrikkakara by election defeat; CPM appoint commission for enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X