കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പലരും കെവി തോമസിനെപ്പോലെ വഴിയാധാരമാകും, തൃക്കാക്കര സൗഭാഗ്യം തന്നെ'; ഇപി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: തൃക്കാക്കര ഇടതുമുന്നണി മണ്ഡലം കൺവൻഷനിൽ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യ നിമിഷം' പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തൃക്കാക്കര സൗഭാഗ്യം തന്നെയാണ് എന്നായിരുന്നു ഇ പിയുടെ പ്രതികരണം.

യു ഡി എഫി നെ തോൽപ്പിക്കാനുള്ള ഒരു സൗഭാഗ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് തൃക്കാക്കരയിൽ വന്നിരിക്കുന്നത്. യു ഡി എഫ് നേതാക്കൾ ആരെങ്കിലും ഇതൊരു സൗഭാഗ്യമായി കാണുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടതുമുന്നണി മണ്ഡലം കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമായിരുന്നു ഏറെ വിവാദമായി മാറിയിരുന്നത്.

1

ഈ വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇ പി ജയരാജന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. അതേസമയം, സമസ്തയുടെ പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച വിഷയത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. സമസ്തയുടെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും തെറ്റായ നിലപാടാണെന്നും ഇദ്ദേഹം പറഞ്ഞു. മുന്‍ അധ്യാപകന് എതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ആസ്തി 18 ബില്യണ്‍ ഡോളര്‍! ആദരസൂചകമായി ബുര്‍ജ് ഖലീഫ; ഷെയ്ഖ് ഖലീഫയുടെ ജീവിതം അറിയാംആസ്തി 18 ബില്യണ്‍ ഡോളര്‍! ആദരസൂചകമായി ബുര്‍ജ് ഖലീഫ; ഷെയ്ഖ് ഖലീഫയുടെ ജീവിതം അറിയാം

2

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ വാക്കുകള്‍:- 'ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സൗഭാഗ്യം വന്നിരിക്കുകയാണ്. യു ഡി എഫിനെ തോല്‍പ്പിക്കുക എന്നതാണ് ആ സൗഭാഗ്യം. യു ഡി എഫുകാര്‍ ആരെങ്കിലും ഇതൊരു സൗഭാഗ്യമായി കാണുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല. ഇനി പലരും കെവി തോമസിനെപ്പോലെ ഇവിടെ വഴിയാധാരം ആകും.

Recommended Video

cmsvideo
കേരള: തൃക്കാക്കരയിലേത് ജനങ്ങള്‍ക്ക് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സൗഭാഗ്യം തന്നെ; ഇപി ജയരാജന്‍
2

പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടൂ. എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും മനസ്സിലാക്കിയാല്‍ നല്ലത്. മാഷ് ഞങ്ങളുടെ വേദിയില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചില്ലേ. ഇനി എന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് സ്വീകരിച്ചില്ലേ. അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം വന്നില്ലേ. അദ്ദേഹം ജീവിതത്തില്‍ നല്ലൊരു പുണ്യ കര്‍മ്മം ചെയ്തു കഴിഞ്ഞിരിക്കുന്നു.

4

ഇടക്കാല തെരഞ്ഞെടുപ്പ് മരണ കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. അത് അവരെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഒരു സൗഭാഗ്യമാണ്. ആ സൗഭാഗ്യം ജനങ്ങള്‍ തെളിയിക്കും. ആ അവസരം ഉപയോഗിക്കും. ആ സൗഭാഗ്യം യു ഡി എഫുകാരും സൗഭാഗ്യമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നല്ലത്.


ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

4

ഇവിടെ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തും. എല്ലാ കുട്ടികളുടേയും സംരക്ഷണം ഉറപ്പ് വരുത്തും. ആ നിലപാട് സ്വീകരിച്ചിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും പരാതി കിട്ടിയാല്‍ അത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരുടേയും സുരക്ഷിതത്വത്തിന് വേണ്ടി നിലപാട് സ്വീകരിക്കുകയാണ്.

6

ഓരോ വിഷയത്തിലും പ്രതികരിക്കണോ. ഞങ്ങളുടെ നിലപാട് അതാണ്. ഒരു തെറ്റായ പ്രവണതകളേയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാവരുടേയും രക്ഷ ഇടത്പക്ഷ മുന്നണി ഭരിക്കുമ്പോള്‍ ഉണ്ടാവും. ഏത് ആക്രമണത്തന് എതിരേയും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും'

7

എന്നാൽ, മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പിന്തുണയുമായി മന്ത്രി പി രാജീവ് രംഗത്ത് വന്നിരുന്നു. എൽ ഡി എഫിനൊപ്പം നില്‍ക്കാനുള്ള സൗഭാഗ്യം എന്നാണ് മുഖ്യമന്ത്രി തന്റെ പരാമർശത്തിൽ വെളിപ്പെടുത്തിയത്. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാന്‍ ഇതിന് മുമ്പ് അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അര്‍ത്ഥമാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
thrikkakara by election: ep jayarajan responded to golden opportunity remark of pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X