കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസ്; വീണ്ടും രണ്ടു പേർ അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ അറസ്റ്റിലായവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും അന്വേഷണവും നടത്തി വരികയാണ് പൊലീസ്. വിദേശത്ത് നിന്നും ആയിരിക്കാം ഇരുവർക്കും വീഡിയോ ലഭിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇതിൽ, നൗഫൽ കോൺ​ഗ്രസ് പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

arret

അതേസമയം, ഇതിനു മുൻപ് ഏറെ വിവാദമായ വീഡിയോ നിർമ്മിച്ച അബ്ദുൽ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലത്തീഫ് മുസ്ലിം ലീഗ് അനുഭാവി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ ട്വിറ്റർ വഴി വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് അബ്ദുൾ ലത്തീഫ് ആയിരുന്നു.

ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കാൻ വേണ്ടി ഇയാൾ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിക്കുകയായിരുന്നു. അതേസമയം, പൊലീസ് പിടിയിൽ ആയ അബ്ദുൾ ലത്തീഫ് തന്നെ ആയിരിക്കാം ഫേസ്ബുക്ക് വഴി ഈ ദൃശ്യം അപ് ലോ‍ഡ് ചെയ്തെന്നും പൊലീസിന് സംശയം ഉണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇന്നലെ രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെ സംബന്ധിക്കുന്ന വിവരങ്ങൾ കിട്ടിയത്. ഉടൻ പൊലീസ് കോയമ്പത്തൂരിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം, തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച അശ്ലീല വീഡിയോ കേസിൽ മൂന്ന് പേരെ മെയ് 28 - ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകരാണ് വിവാദ സംഭവങ്ങൾക്ക് പിന്നാലെ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നത്. കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ, കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് കസ്റ്റഡിയിൽ ആയത്. ഇതിൽ കണ്ണൂർ കേളകം സ്വദേശി അബ്ദുറഹ്മാൻ യൂത്ത് ലീഗ് പ്രവർത്തകൻ ആണ്. ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

അതേസമയം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ മെയ് 27 - ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവ ദാസനെയും തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. അതേസമയം, തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയായിരുന്നു സി പി എം സ്ഥാനാർത്ഥിയായ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ വിഷയം. എന്നാൽ, ഈ വ്യാജ പ്രചരണത്തിന് പിന്നിൽ ബി ജെ പിയും യു ഡി എഫും ആണെന്ന് ആയിരുന്നു സി പി എം ആരോപിച്ചിരുന്നത്.

തൃക്കാക്കര തിരഞ്ഞെടുപ്പ്: 'കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയം'; കടുപ്പിച്ച് എം വി ജയരാജൻതൃക്കാക്കര തിരഞ്ഞെടുപ്പ്: 'കോൺഗ്രസിനെ കാത്തു നിൽക്കുന്നത് ദയനീയമായ പരാജയം'; കടുപ്പിച്ച് എം വി ജയരാജൻ

അതേസമയം, എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി എം സ്വരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തൃക്കാക്കര പൊലീസ് വ്യാജ വീഡിയോ കേസിൽ അന്വേഷണം നടത്തുന്നത്. വിവാദ സംഭവത്തിന് പിന്നാലെ, ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..?

English summary
Thrikkakara by election:jo joseph Fake video case: two people were arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X