Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: സിപിഎമ്മിനെതിരായ ശബ്ദമാണ് ഇന്ന് തൃക്കാക്കരയില്‍ നിന്നും ഉയര്‍ന്നത്; ഷിബു ബേബി ജോണ്‍

കൊല്ലം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ എല്ലാ കക്ഷികളും, വിശിഷ്യാ കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഒറ്റ മനസോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നതാണ് ഈ വമ്പന്‍ വിജയത്തിന് ആധാരമെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.

യു ഡി എഫിന്റെ വമ്പന്‍ വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും എനിക്ക് അമിതാഹ്ലാദം നല്‍കുന്നത് ഇത് സി.പി.എമ്മിന്റെ പിന്തിരിപ്പന്‍ തീവ്ര വലതു നയങ്ങള്‍ക്കെതിരായ ജനവിധിയായതുകൊണ്ടുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവിരുദ്ധമായി മാറിയ സര്‍ക്കാരിനും ഇടതുനയങ്ങള്‍ നഷ്ടപ്പെട്ടുപോയ സി പി എം നേതൃത്വത്തിനുമെതിരായ ശബ്ദമാണ് ഇന്ന് തൃക്കാക്കരയില്‍ നിന്നും ഉയര്‍ന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ....

1

തൃക്കാക്കരയില്‍ അത്യുജ്ജലവിജയം കരസ്ഥമാക്കി, കേരളത്തിന്റെ ഹൃദയത്തിലിടം നേടിയ ഉമാ തോമസിന് അഭിവാദ്യങ്ങള്‍... കേരളത്തിന്റെ പ്രബുദ്ധമനസ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. യു.ഡി.എഫിലെ എല്ലാ കക്ഷികളും, വിശിഷ്യാ കോണ്‍ഗ്രസിലെ എല്ലാ നേതാക്കന്മാരും പ്രവര്‍ത്തകരും ഒറ്റ മനസോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ അണിനിരന്നതാണ് ഈ വമ്പന്‍ വിജയത്തിന് ആധാരം.

2

യു.ഡി.എഫിന്റെ വമ്പന്‍ വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും എനിക്ക് അമിതാഹ്ലാദം നല്‍കുന്നത് ഇത് സി.പി.എമ്മിന്റെ പിന്തിരിപ്പന്‍ തീവ്ര വലതു നയങ്ങള്‍ക്കെതിരായ ജനവിധിയായതുകൊണ്ടുകൂടിയാണ്. തെരഞ്ഞെടുപ്പിന്റെ തുടക്കംമുതല്‍ അരാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പ് രാഷ്ട്രീയമാണ് സി.പി.എം പിന്തുടര്‍ന്നുവന്നത്. അതിന്റെ കടയ്ക്കലേറ്റ കനത്ത തിരിച്ചടിയായാണ് എല്‍.ഡി.എഫിന്റെ ഈ പരാജയത്തെ ഞാന്‍ കാണുന്നത്.

3

കെ റെയില്‍ അടക്കമുള്ള വികസനപ്രശ്നങ്ങളും എറണാകുളത്തെ വികസനവും കൃത്യമായ രാഷ്ട്രീയവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യു ഡി എഫ് നേരിടുമ്പോഴെല്ലാം പ്രചരണം അരാഷ്ട്രീയവിഷയങ്ങളിലും മതത്തിലും കൊണ്ടുകെട്ടാനുള്ള ശ്രമമാണ് എല്‍ ഡി എഫ് തുടക്കം മുതല്‍ നടത്തിയത്. നിലമ്പൂരും കൊടുവള്ളിയിലും താനൂരിലും ചവറയിലുമടക്കം പണവും മറ്റ് അരാഷ്ട്രീയഘടകങ്ങളും മാത്രം പരിഗണിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന്റെ തുടര്‍ച്ചയായാണ് തൃക്കാക്കരയിലും അത്തരമൊരു മാര്‍ഗം പയറ്റാന്‍ സി പി എം ഇറങ്ങിത്തിരിച്ചത്.

4

എന്നാല്‍ കമ്യൂണിസം ഏന്നേ ഉപേക്ഷിച്ച് പിണറായിസത്തെ വരിച്ച സിപിഎമ്മിന്റെ അഹന്തയുടെ പത്തിയില്‍ ചവിട്ടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കിയിരിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇടതുപക്ഷ സമീപനത്തിന് ഒരിക്കലും എല്‍.ഡി.എഫ് ക്യാമ്പില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമുദായശക്തികളുടെ വോട്ട് എങ്ങനെ തരപ്പെടുത്താന്‍ കഴിയുമെന്ന നാലാംകിട വര്‍ഗീയകാര്‍ഡുകളാണ് തെരഞ്ഞെടുപ്പിലുടനീളം സി.പി.എം ഇറക്കിയത്.

5

മുഖ്യമന്ത്രി പിണറായി വിജയനും ഇരുപതു മന്ത്രിമാരും 99 എം.എല്‍.എമാരും മൂന്നാഴ്ച്ച തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് അധികാരത്തിന്റെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുകൊണ്ട് വീടുവീടാന്തരം കയറി വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനുമപ്പുറം, ചാര്‍ജുള്ള ഓരോ പ്രദേശത്തേയും സാമുദായിക- മത നേതാക്കന്മാരെ പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള ദല്ലാള്‍ പണിയെടുക്കുന്ന ഭരണകക്ഷി എം.എല്‍.എമാരും ഇടതുമുന്നണി നേതാക്കളുമാണ് ഈ പ്രചരണകാലത്തെ ഏറ്റവും നിരാശപ്പെടുത്തുന്ന കാഴ്ച്ചകളിലൊന്ന്.

6

ഭരണത്തുടര്‍ച്ച കൂടി ഉണ്ടായതോടെ എല്ലാ ഇടതുമൂല്യങ്ങളെയും കുഴിച്ചുമൂടികൊണ്ട് സി.പി.എം നടത്തുന്ന നെറികെട്ട രാഷ്ട്രീയം കേരളജനത കാണുന്നുണ്ട്. ഇടതുമുന്നണി അണികള്‍ക്കുതന്നെ അക്കാര്യത്തില്‍ അമര്‍ഷമുണ്ടെന്ന വസ്തുത പലതവണ കേരളം കണ്ടിട്ടുള്ളതാണ്. ജനവിരുദ്ധമായി മാറിയ സര്‍ക്കാരിനും ഇടതുനയങ്ങള്‍ നഷ്ടപ്പെട്ടുപോയ സി.പി.എം നേതൃത്വത്തിനുമെതിരായ ശബ്ദമാണ് ഇന്ന് തൃക്കാക്കരയില്‍ നിന്നും ഉയര്‍ന്നത്. അത് മനസിലാക്കി നഷ്ടപ്പെട്ടുപോയ ഇടതുമൂല്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ കേരളം വര്‍ഗീയശക്തികളുടെ വിളനിലമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+