തൃക്കാക്കര ഫലം: 'കനത്ത തോല്‍വി തന്നെ, ഇനിയും ഇവിടെ തന്നെ ഉണ്ടാകും'; ഉമ തോമസിനെ അഭിനന്ദിച്ച് ജോ ജോസഫ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിയെ അഭിനന്ദിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ത്ഥമായി നിര്‍വഹിച്ചെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നെന്നും ജോ ജോസഫ് പറഞ്ഞു. പരാജയത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു.

തോല്‍വി പാര്‍ട്ടി പരിശോധിക്കും എന്നും കാരണങ്ങള്‍ എന്തെന്ന് വിശദമായി വിലയിരുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പില്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും ജോ ജോസഫ് പറഞ്ഞു. പരാജയം കനത്തതാണ് എന്നും ആത്മവിശ്വാസത്തിന് കുറവില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയും താനും അധ്വാനിച്ച് പ്രവര്‍ത്തിച്ചു എന്നും ജനഹിതം മാനിക്കുന്നുവെന്നും ഇനിയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ജോ ജോസഫ് വ്യക്തമാക്കി.
വിവാഹിതായാകാന്‍ പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
കനത്ത പരാജയമാണ് ജോ ജോസഫ് തൃക്കാക്കരയില്‍ നേരിട്ടത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് 72767 വോട്ട് ലഭിച്ചു. ജോ ജോസഫിന് 47752 വോട്ട് മാത്രമാണ് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടാണ് ലഭിച്ചത്. 25016 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷമാണ് ഉമ തോമസ് മണ്ഡലത്തില്‍ നേടിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്ന് എട്ട് മണിക്കായിരുന്നു വോട്ടെണ്ണല്‍ ആരംഭിച്ചത്.
പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെയും ഉമാ തോമസ് ജോ ജോസഫിന് മേല്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ഉമ തോമസിനെ മറികടക്കാന്‍ ജോ ജോസഫിനായില്ല. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് ഉമ തോമസ് സ്വന്തമാക്കിയത്. 2008 ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്.
ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011 ലാണ്.
Recommended Video
ആ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന്‍ 22406 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരുന്നത്. ഇതാണ് ഉമ തോമസ് തിരുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് 14329 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. 2016 ല്‍ പി ടി തോമസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു ഇത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications