Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: ആദ്യ ചിരി ഉമ തോമസിന്, പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫ് മുന്നില്‍

കൊച്ചി: തൃക്കാക്കരിയിലെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് ഉമ തോമസ് ലീഡി ചെയ്യുന്നത്. എണ്‍പതിലേറെ പോസ്റ്റല്‍ വോട്ട് സ്ലിപ്പുകള്‍ വിതരണം ചെയ്തിരുന്നെങ്കിലും ആകെ 10 സ്ലിപ്പുകള്‍ മാത്രമേ തിരിച്ചെത്തിയിരുന്നുള്ളു. ഇതില്‍ 3 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് നേടാന്‍ സാധിച്ചിരിക്കുന്നത്. 2 വോട്ടുകള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനും നേടാന്‍ സാധിച്ചു. അതേ സമയം ബി ജെ പി സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണനും 2 പോസ്റ്റല്‍ വോട്ടും ലഭിച്ചു. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി.

thrkkakkara

എറണാകുളം മഹാരാജാസ് കോളേജിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽകേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് നേതാക്കള്‍ക്കൊപ്പം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലാണുള്ളത്. ട്രെന്റ് വ്യക്തമായതിന് ശേഷമായിരിക്കും അദ്ദേഹം പോളിങ് കേന്ദ്രത്തിലേക്ക് എത്തുക.

ആദ്യറൗണ്ടിൽ എണ്ണുക യു ഡി എഫ് ശക്തികേന്ദ്രങ്ങളായ ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ്. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകൾ എണ്ണിത്തീരാൻ വേണ്ടത്‌ 12 റൗണ്ട്‌ എണ്ണലാണ്. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ഇടപ്പള്ളി പ്രദേശത്തെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതിന് ശേഷം മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകളും എണ്ണം. എട്ടാം റൌണ്ടിലാണ് കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ബൂത്തുകൾ എണ്ണുക. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്‌. ഒമ്പതാംറൗണ്ടുമുതൽ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ്‌ എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ്‌ എണ്ണുക.

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

അതേസമയം, എല്‍ ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നായിരുന്നു ജോ ജോസഫിന്റെ പ്രതികരണം. വളരെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്. മണ്ഡലത്തിന് വേണ്ടത് ഒരു ഭരണപക്ഷ എം എല്‍ എയാണ്. ഈ തിരഞ്ഞെടുപ്പുകൊണ്ട് മാറ്റം ഉണ്ടാവാന്‍ പോവുന്നത് തൃക്കാക്കരയ്ക്ക് മാത്രമാണ്. കേരളത്തിലെ ഭരണത്തിന് യാതൊരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല. ആറ് വർഷമായി തൃക്കാക്കരയില്‍ വികസനം പലതും നടക്കുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ ഒരു ഭരണ പക്ഷ എം എല്‍ എ വേണമെന്ന വികാരം ശക്തമായിട്ടുണ്ട്. അതാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനമെന്നുമായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+