ഡോക്ടറുടെ ഓപ്പറേഷന്‍ പാളി; തൃക്കാക്കരയുടെ ഹൃദയം കവർന്ന് ഉമ തോമസ്, യുഡിഎഫിന് ചരിത്ര വിജയം
എറണാകുളം: ഡോ.ജോ ജോസഫിനെ രംഗത്ത് ഇറക്കിയുള്ള എല്‍ ഡി ഫിന്റെ ഓപ്പറേഷന്‍ പാളിയപ്പോള്‍ തൃക്കാക്കരയുടെ ഹൃദയം കവർന്ന് ഉമ തോമസ്. 25016 എന്ന തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷ നേടിക്കൊണ്ടാണ് 16-ാം നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിത എംഎല്‍എയായി ഉമ തോമസ് വിജയിച്ച് കയറിയിരിക്കുന്നത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ 22000 ത്തിലേറെ വോട്ടായിരുന്നു മണ്ഡലത്തിലെ ഇതുവരേയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ആകെ നേടിയ വോട്ടിന്റെ കാര്യത്തിലും റെക്കോർഡ് കരസ്ഥമാക്കാന്‍ ഉമ തോമസിന് സാധിച്ചു.
72770 ത്തിലേറെ വോട്ടുകളാണ് യു ഡി എഫിന് ലഭിച്ചിരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് 47754 വോട്ടുകള്‍ ലഭിച്ചു. കനത്ത തോല്‍വിയിലും കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരം വോട്ടുകള്‍ അധികം നേടാന്‍ കഴിഞ്ഞുവെന്ന് അവർക്ക് ആശ്വസിക്കാം. അതേസമയം വോട്ട് വർധിക്കുമെന്ന് അവകാശപ്പെട്ട ബി ജെ പിക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 12957വോട്ടുകള്‍ മാത്രമാണ് ഇതുവരെ ബി ജെ പി സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന് നേടാന്‍ സാധിച്ചിരിക്കുന്നത്. 2021 ലെ എസ് സജി തൃക്കാക്കരയില്‍ 15483 വോട്ടുകള്‍ നേടിയ സാഹചര്യത്തിലാണ് ഇത്തവണ 3000 ത്തോളം വോട്ടുകള്‍ കുറഞ്ഞത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി- ഈ പേജ് തിരഞ്ഞെടുപ്പ് വാർത്തകളിൽ

വോട്ടെണ്ണലിന്റ തുടക്കം മുതല്‍ തന്നെ കൃത്യമായ ലീഡ് പിടിക്കാന്‍ ഉമ തോമസിന് സാധിച്ചു. സാധുവായ 6 പോസ്റ്റല്‍ വോട്ടുകളില്‍ 3 എണ്ണം നേടിക്കൊണ്ടായിരുന്നു ഉമ തോമസ് ലീഡ് പിടുത്തം ആരംഭിച്ചത്. ആ മുന്നേറ്റം അവസാനം വരെ ലീഡ് നില കൃത്യമായി വർധിപ്പിച്ചുകൊണ്ട 24000 എന്ന ചരിത്ര ഭൂരിപക്ഷത്തിലേക്ക് എത്തിക്കാന്‍ ഉമ തോമസിന് സാധിച്ചു. ആദ്യ റൌണ്ട് വോട്ട് എണ്ണല്‍ പൂർത്തിയായപ്പോള്‍ തന്നെ ഉമ തോമസി രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. 2021 ല്‍ പിടി തോമസിന് 1258 വോട്ടിന്റെ ലീഡ് മാത്രമായിരുന്നു ആദ്യ റൌണ്ടില്‍ ലഭിച്ചത്. എന്നാല്‍ ഒന്നാം റൌണ്ട് മുതല്‍ തന്നെ പിടി നേടിയതിനേക്കാള്‍ തന്നെ ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉമ തോമസ് സ്വന്തമാക്കി. കഴിഞ്ഞ തവണ പിടി തോമസ് അല്‍പമെങ്കിലും പുറകില്‍ പോയ ആറാം റൌണ്ടിലും ഇത്തവണ യുഡിഎഫിന് യാതൊരുവിധ ആശങ്കയ്ക്കും വകയുണ്ടായിരുന്നില്ല. ആറാം റൌണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോഴോക്കും ഉമ തോമസിന്റെ ലീഡ് എട്ടായിരം കടന്നു.

യു ഡി എഫ് ശക്തി കേന്ദ്രമായ കൊച്ചിന്‍ കോർപ്പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ കഴിയുമ്പോഴേക്കും 2021 ല്‍ പിടി തോമസ് നേടിയ ഭൂരിപക്ഷം ഉമതോമസ് മറികടന്നു. ഒരു ഘട്ടത്തില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 30000 കടക്കുമോയെന്ന പ്രതീതിവരെയുണ്ടായി. അവസാന റൌണ്ടുകളില്‍ എണ്ണിയ തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ വരുന്ന ബുത്തുകളിലാണ് ജോ ജോസഫിന് അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്.
അക്ഷരാർത്ഥത്തില്‍ യു ഡി എഫ് പോലും പ്രതീക്ഷിക്കാത്ത ലീഡിലേക്കാണ് ഉമ തോമസ് ചെന്ന് ചേർന്നിരിക്കുന്നത്. വിജയം ഉറപ്പായിരുന്നെങ്കിലും പതിനായിരത്തോളം വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫ് ജില്ല കണ്‍വീനർ ഡൊമനിക് പ്രസന്റേഷന്‍ കഴിഞ്ഞ ദിവസം അത് പരസ്യമായി തുറന്ന സമ്മതിക്കുകയും ചെയ്തു. മറുപക്ഷത്ത് ആവട്ടെ പരാജയപ്പെട്ടാലും ഇത്ര കനത്ത ഒരു തോല്‍വി ഇടതുപക്ഷവും ഒരു തരത്തിലും കണക്ക് കൂട്ടിയിരുന്നില്ല.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ തന്നെ തൃക്കാക്കരയില്‍ യുഡിഎഫ് മുന്നേറ്റം തുടങ്ങിയെന്ന് വേണം വിലയിരുത്താന്‍. സീറ്റിങ് സീറ്റെന്ന നിലയില്‍ സ്ഥാനാർത്ഥി മോഹികളായ നിരവധി നേതാക്കള്‍ മുന്നോട്ട് വരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രതിപക്ഷ നേതാവും കെപിസിസി ചേർന്ന് പ്രഖ്യാപിച്ചത്. പിന്നീടുള്ള ഒരോ ഘട്ടത്തിലും ചിട്ടയായ പ്രവർത്തനവും മണ്ഡലത്തില്‍ നടത്താന്‍ യുഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ് കാടിളക്കിയുള്ള പ്രചരണം നടത്തിയപ്പോള്‍ യുഡിഎഫ് സമാനമായതോ അതിലും ശക്തമായതോ അടിത്തട്ടില്‍ നടത്തിയെന്നുള്ളതാണ് ഫലം വ്യക്തമാക്കുന്നത്. ഇടത് ക്യാമ്പിലേക്ക് പോയ കെവി തോമസിനുള്ള മറുപടി കൂടിയാണ് ഈ വിജയം. യു ഡി എഫ് പ്രവർത്തകരുടെ ആഹ്ളാദത്തിലും അത് വ്യക്തമാണ്.
എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമാണ് തൃക്കാക്കരയുടെ ജനവിധി. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലം അവർ നിലനിർത്തി എന്നതിനേക്കാള്‍ മുഖ്യമന്ത്രിക്ക് തന്നെയേറ്റെ തിരിച്ചടിയായി ഈ ഫലം വിലയിരുത്തപ്പെടാനുള്ള കാരണങ്ങളില്‍ പ്രധാനം മണ്ഡലത്തില്‍ അവർ നടത്തിയ പ്രചരണമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുപതോളം മന്ത്രിമാരും അറുപതിലേറെ എംഎല്‍എമാരും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചരണം നയിച്ചു. വാതില്‍ തുറന്നാല്‍ മുമ്പില്‍ മന്ത്രിമാരെന്ന അവസ്ഥയിലായിരുന്നു തൃക്കാക്കരയില്‍ ഇടതുമുന്നണി നടത്തിയ പ്രചരണം. എന്നാല്‍ മന്ത്രിമാരെ കണ്ട് ചിരിച്ച ജനം വോട്ട് യുഡിഎഫിന് തന്നെ നല്‍കിയെന്ന് വ്യക്തം.

സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയംഗം കെഎസ് അരുണ്‍കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന അവസ്ഥയിലാണ് അവസാന നിമിഷം അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ജോ ജോസഫ് എത്തുന്നത്. സാമൂദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയമായി ഇത് വിലയിരുത്തുപ്പെടുകയും സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. എന്നാല്‍ പരമ്പരാഗതമായി തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ വിഭാഗങ്ങളേയും പിന്തുണ പൂർണ്ണമായി നേടിക്കൊണ്ട് യുഡിഎഫ് വിജയത്തേരിലേറുമ്പോള്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫ് ക്യാമ്പിന് പരിശോധിക്കാനുള്ളത് നിരവധി കാരണങ്ങളാണ്.
ബി ജെ പിയെ സംബന്ധിച്ച് സംഘടനാപരമായി അത്ര ശക്തിയുള്ള മണ്ഡലമെങ്കിലും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ടുകള്‍ നേടുമെന്നായിരുന്നു അവരുടെ അവകാശവാദം. പിസി ജോർജിനെ അടക്കം രംഗത്ത് ഇറക്കി നടത്തിയ പ്രചരണവും അവരുടെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ 12957 വോട്ടുകള്‍ മാത്രമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞ് ഒരിക്കല്‍ കൂടി ബി ജെ പി നേതൃത്വത്തിന് സംസ്ഥാന രാഷ്ട്രീയത്തില്‍ നാണക്കേടായി.
-
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം










Click it and Unblock the Notifications