Get Updates
Get notified of breaking news, exclusive insights, and must-see stories!

88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിന് പിന്തുണയുമായി പ്രശസ്ത സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. തൃക്കാക്കരയിലൂടെ കേരളം സെഞ്ച്വറികളുടെ സെഞ്ച്വറി അടിക്കുമെന്ന് ഷൈജു ദാമോദരന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ കായിക വികസനമില്ലായ്മയില്‍ ഇടതുപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷൈജു ദാമോദരന്‍.

ഫുട്ബോള്‍ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി പറയുന്നു 88 ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ ആ വോട്ട് അരിവാള്‍ ചുറ്റികയ്ക്കാണ് എന്നായിരുന്നു ഷൈജു ദാമോദരന്‍ പറഞ്ഞത്. എല്‍ ഡി എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കിയിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. തൃക്കാക്കരയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന പ്രദേശമാക്കി വളര്‍ത്തുമെന്ന് ജയരാജന്‍ വ്യക്തമാക്കി.

shaiju

പശ്ചാത്തല വികസനം, വ്യവസായം, കുടിവെള്ളം, കൃഷി, പാര്‍പ്പിടം, ആരോഗ്യം, സാംസ്‌കാരികം, പരിസ്ഥിതി, കായിക മേഖല, ദാരിദ്ര്യ നിവാരണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ക്ഷേമം, തൊഴില്‍, വെള്ളക്കെട്ട് നിവാരണം, സ്ത്രീസുരക്ഷ, പട്ടയം എന്നിങ്ങനെ 17 കാര്യങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറയുന്നു. തൃക്കാക്കരയെ ട്രാവല്‍ ഹബ്ബാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോയുടെ വിപുലീകരണത്തോടൊപ്പം വിവിധ യാത്രസംവിധാനങ്ങള്‍ സജ്ജീകരിക്കും. പട്ടയം ലഭിക്കാത്തവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മേയ് 31 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ്.

കിടിലന്‍ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് പ്രയാഗ; വൈറല്‍ ചിത്രങ്ങള്‍

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പ് ദിനം അടുത്തതോടെ പ്രചാരണത്തിന് ആവേശം കൂട്ടി മൂന്ന് കക്ഷികളും പ്രചാരണ രംഗത്ത് സജീവമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+