അബദ്ധം പറ്റിയത് പിണറായിയ്ക്ക്, പിടി തൃക്കാക്കരയുടെ അഭിമാനം; മറുപടിയുമായി ഉമ തോമസ്
കൊച്ചി: എല്‍ ഡി എഫ് കണ്‍വെന്‍ഷനിലെ മുഖ്യമന്ത്രി പിണറായി വിജയന് പരാമര്‍ശത്തിന് മറുപടിയുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ്. തൃക്കാക്കരയുടെ അഭിമാനമാണ് പി ടി തോമസ് എന്നായിരുന്നു ഉമ തോമസിന്റെ മറുപടി. തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണ് പി ടിയെങ്കില് രണ്ടാമത് വന്ന തെരഞ്ഞെടുപ്പിലും അതില്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു.
അതുകൊണ്ടാണ് അദ്ദേഹത്തെ ജനം രാജകുമാരനെ പോലെ യാത്രയാക്കിയത്. പോസീറ്റീവായിട്ടുള്ള വൈബാണ് എല്ലാവരുയേും കണ്ണില്‍ നോക്കുമ്പോള്‍ കാണാനാകുന്നത്. അദ്ദേഹത്തിന് (മുഖ്യമന്ത്രി പിണറായി വിജയന് ) അബദ്ധം പറ്റിയോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമാ തോമസ് പ്രതികരിച്ചു.

കെ വി തോമസിന്റെ നിലപാട് ദൗര്‍ഭാഗ്യകരമായി പോയി എന്നേ പറയാനുള്ളൂവെന്നും യു ഡി എഫ് ജയത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്നും ഉമ തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍ ഡി എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. 'പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു' എന്നായിരുന്നു മുഖ്യമന്ത്രി എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞത്.
Recommended Video


എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡന് എം പിയും പറഞ്ഞു. കേവലം ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി ഈഡന് കൂട്ടിച്ചേര്‍ത്തു. പി ടി തോമസ് തൃക്കാക്കരക്കാര്‍ക്ക് ഒരബദ്ധമായിരുന്നില്ല, അഭിമാനമായിരുന്നു എന്ന് വി ടി ബല്‍റാമും പറഞ്ഞു.

ഒരു പൊതുപ്രവര്‍ത്തകന്റെ മരണം സൃഷ്ടിച്ച സാഹചര്യത്തെ 'സൗഭാഗ്യം' എന്നൊക്കെ വിശേഷിപ്പിക്കുന്ന മനസുകള്‍ എത്ര നികൃഷ്ടമാണെന്നും ബല്‍റാം വിമര്‍ശിച്ചു. പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പിണറായി വിജയന് ഉദ്ഘാടനം ചെയ്ത എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ കെ വി തോമസും പങ്കെടുത്തിരുന്നു. ഉപതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ തൃക്കാക്കര പ്രതികരിക്കുമെന്ന് പിണറായി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്നും സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നത്. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് ആകുന്നില്ലെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണെന്നും കോണ്‍ഗ്രസിന് വര്‍ഗീയതയെ തടയാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പി ഉയര്‍ത്തുന്ന സമ്പത്തിക ഭീഷണിക്കും, വര്‍ഗീയതയ്ക്കും സംസ്ഥാന പരിമിതിയില്‍ നിന്ന് ബദല്‍ ആകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്പിക്കാന് ഹീനമായ മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിച്ചു. തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം നല്കി എല്‍ ഡി എഫിന് സെഞ്ച്വറി അടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും പിണറായി പറഞ്ഞിരുന്നു.

നാടിന്റെ പുരോഗതിക്കായി കൊണ്ടുവരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാന്‍ പ്രതിപക്ഷത്തിനായില്ലെന്നും കൊച്ചി മെട്രോ വികസനത്തിന് കേന്ദ്രത്തില്‍ നിന്നും വേണ്ട ഒരു സഹായവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ജോ ജോസഫാണ്. മേയ് 31 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 3 ന് ഫലമറിയാം.
ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍
-
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications