അശ്ലീല വീഡിയോ കേസ്: 'ഇത്രയും നന്നായി ആക്രമിക്കപ്പെട്ട സ്ഥാനാർത്ഥി വേറെയില്ല'; ജോ ജോസഫ് പറയുന്നു
കൊച്ചി : സജീവ രാഷ്ട്രീയത്തിൽ തുടരുമെന്ന് വ്യക്തമാക്കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടി കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴി ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട സ്ഥാനാർഥി താനാണെന്നും ജോസഫ് പ്രതികരിച്ചു. തൃക്കാക്കരയിലെ തോൽവി വ്യക്തിപരമല്ല. ഒരു സ്ഥാനാർഥി എന്ന നിലയിൽ താൻ പ്രതീക്ഷിച്ചതെരു മികച്ച വിജയമായിരുന്നു എന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉണ്ടായ സ്ഥാനാർത്ഥിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഒരു ചുമതല നൽകി എന്നും ഇപ്പോൾ സാധാരണ ജീവിതവുമായി മുന്നോട്ട് പോകുകയാണ് താനെന്നും ജോ ജോസഫ് പ്രതികരിച്ചു.

ജോ ജോസഫിന്റെ വാക്കുകൾ : - 'തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വീണ്ടും ജോലിക്ക് കയറി. സാധാരണ ചെയ്യുന്നതിനേക്കാൾ കൂടുതൽ സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും ഞാൻ കാര്യങ്ങളും ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ആക്ടീവാണ്. പാർട്ടി വേദികളിൽ പങ്കെടുക്കാറുണ്ട്.

വീണ്ടും മുന്നോട്ട് പോകുന്നു. തൃക്കാക്കരയിലെ വോട്ടർന്മാരെ വീണ്ടും കാണാൻ പാർട്ടി സഖാക്കൾക്കൊപ്പം പോയിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റു പോയി, അല്ലെങ്കിൽ ജയിക്കാൻ സാധിച്ചില്ല എന്ന കാരണത്താൽ ഒന്നിൽ നിന്നും മാറി നിന്നിട്ടില്ല. സാമൂഹിക പ്രതിബദ്ധതയോടെ എനിക്ക് മുന്നിൽ എത്തുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. താൻ മാധ്യമങ്ങളിൽ നിന്നും മാറിനിന്നു എന്ന വാർത്ത തെറ്റാണ്.

അത്തരത്തിൽ മാറി നിന്നിട്ടില്ല. പാർട്ടി തന്നെ ഒരു ജോലി ഏൽപ്പിച്ചു. അത് ഭംഗിയായി തന്നെ നിർവഹിക്കാൻ കഴിഞ്ഞു. അതിനുശേഷം പഴയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരികയാണ് ഇപ്പോൾ. ഏതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിലും അവരവരുടെ രാഷ്ട്രീയങ്ങൾ തുറന്നു പറയാൻ തയ്യാറാകണം. നാടിന്റെ പുരോഗതിക്ക് വേണ്ടിയും നന്മയ്ക്ക് വേണ്ടിയും അത് അത്യാവശ്യമാണ്.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രൊഫഷണലുകൾക്ക് നല്ല സ്ഥാനമുണ്ട്. ഒരു സമൂഹം മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും സ്വരം കേൾക്കണം. അതിനാൽ തന്നെ, എല്ലാ പ്രൊഫഷണലുകളും ചേർന്ന് അവരുടേതായ രീതിയിൽ ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ തന്നെ വല്ലാതെ ആക്രമിച്ചപ്പോൾ പോലും ഒരിക്കലും തനിക്ക് ഇത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.

ഒരു തെരഞ്ഞെടുപ്പിൽ ഇത്രയും വലിയ രീതിയിൽ അധിക്ഷേപിക്കപ്പെട്ട വ്യക്തി ഞാൻ മാത്രമായിരുന്നു. സഭയുടെ സ്ഥാനാർത്ഥി ആണെന്ന് പറഞ്ഞു. എല്ലാ ഡിഗ്രികളും വില കൊടുത്തു വാങ്ങിയവൻ ആണെന്ന് പറഞ്ഞു. ഒരു സ്ഥാനാർഥി നേരിടുന്നതിനേക്കാൾ ഒത്തിരി ആരോപണങ്ങൾ ഈ തിരഞ്ഞെടുപ്പിൽ താൻ കേട്ടു. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണ്'...

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജോ ജോസഫിന് എതിരെ പ്രചരിപ്പിച്ച വ്യാജ വീഡിയോ വലിയ വിവാദ സംഭവമായിരുന്നു. ഇതിന് പിന്നാലെ, ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നാണ് ദയാ പാസ്ക്കൽ ചോദിച്ചത്. ക്രൂരമായ സൈബർ ആക്രമണം ആണ് നേരിടുന്നതെന്ന് ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്ക്കൽ പറഞ്ഞിരുന്നു.

ദയാ പാസ്ക്കലിന്റെ വാക്കുകളിലേക്ക് ;- 'ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങൾക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കണ്ടേ. എതിർ പാർട്ടിയിലെ നേതാക്കൾ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..?....












Click it and Unblock the Notifications