കസ്റ്റഡിയില്‍ യുവാവ് മരിച്ചത് മര്‍ദ്ദനമേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മുതുകിന് അടി
തൃശൂര്‍: ഗുരുവായൂരില്‍ നിന്ന് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കും മുതുകിനുമേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് രഞ്ജിത് കുമാര്‍ ആണ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ മരിച്ചത്.

കഞ്ചാവുമായിട്ടാണ് രഞ്ജിത്തിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ മുമ്പും സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും ഗുരുവായൂര്‍ മേഖലയില്‍ രഞ്ജിത്ത് കഞ്ചാവ് വില്‍ക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയതും കസ്റ്റഡിയിലെടുത്തതും.
ചൊവ്വാഴ്ച വൈകീട്ടാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. എക്‌സൈസ് വാഹനത്തില്‍ നിന്ന് ഇയാള്‍ ചാടാന്‍ ശ്രമിച്ചു. പിന്നീട് അബോധാവസ്ഥയിലായി. അപസ്മാര ലക്ഷണങ്ങളെ തുടര്‍ന്ന് പ്രതി അബോധാവസ്ഥയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിച്ചുവെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ദേഹത്ത് വെള്ളമൊഴിച്ചുവെന്നും അതാണ് വസ്ത്രം നനയാന്‍ കാരണമെന്നും അവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം.












Click it and Unblock the Notifications