സുരേഷ് ഗോപി തൃശൂര്‍ മൂന്നാമതാവും, കൈ ഉയര്‍ത്തി മുരളീധരന്‍; സുനില്‍ കുമാര്‍ രണ്ടാമതെന്ന് സര്‍വേ
തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ മൂന്നാം സ്ഥാനത്താകുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കെ മുരളീധരന്‍ ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫിന് മണ്‌ലത്തില്‍ മുന്‍തൂക്കമുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു.
പ്രചാരണത്തില്‍ അടക്കം മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച മണ്ഡലമാണ് തൃശൂര്‍. വോട്ടെടുപ്പിന് ശേഷം ടിഎന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ക്കെതിരെ കെ മുരളീധരന്‍ പാര്‍ട്ടിയില്‍ നടത്തിയ വിമര്‍ശനത്തോടെ തൃശൂരില്‍ എന്തുംസംഭവിക്കാമെന്ന വിലയിരുത്തലുണ്ടായിരുന്നു. ബിജെപി അട്ടിമറി ജയം നേടാമെന്ന സാധ്യത പോലും ഇതിലൂടെ വന്നിരുന്നു.

അതേസമയം എല്‍ഡിഎഫിന്റെ വിഎസ് സുനില്‍ കുമാര്‍ പ്രചാരണത്തില്‍ ഒരു വേളയില്‍ മുന്‍തൂക്കം നേടിയിരുന്നു. വിജയപ്രതീക്ഷ പുലര്‍ത്തിയെങ്കിലും അദ്ദേഹം യുഡിഎഫിന് പിന്നിലാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. കെ മുരളീധരനെയും യുഡിഎഫിനെയും പിന്തുണച്ചത് 37.53 ശതമാനം ആളുകളാണ്.
എല്‍ഡിഎഫിന് 30.72 ശശതമാനം സിപിഐയ്‌ക്കൊപ്പമാണ് നിന്നത്. എന്‍ഡിഎയുടെ സുരേഷ് ഗോപിക്ക് 29.55 ശതമാനം വോട്ടും ലഭിച്ചു. ഇതില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആകെയുള്ളത് 6.81 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ്. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ തീര്‍ത്തും നേര്‍ത്ത വ്യത്യാസമാണ് ഉള്ളത്. വെറും 1.17 ശതമാനം മാത്രമാണ് വ്യത്യാസം.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ 0.12 ശതമാനത്തിന്റെ കുറവാണ് പ്രവചിക്കുന്നത്. അതേസമയം ബിജെപിയുടെ വോട്ടില്‍ 1.36 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ മാറ്റം പക്ഷേ തൃശൂരില്‍ ഉണ്ടായിട്ടില്ല.
യുഡിഎഫിന് ലഭിച്ചത് 39.83 ശതമാനമായിരുന്നു വോട്ടായിരുന്നു. എല്‍ഡിഎഫിന് 30.85 ശതമാനവും വോട്ട് ലഭിച്ചിരുന്നു. സുരേഷ് ഗോപി 28.19 ശതമാനവുമാണ് ലഭിച്ച വോട്ട്. ഇത്തവണയും പക്ഷേ കാര്യമായ മുന്നേറ്റം സുരേഷ് ഗോപിക്ക് ഉണ്ടാക്കാനായിട്ടില്ലെന്നാണ് മനോരമ സര്‍വേ പ്രവചിക്കുന്നത്.
അതേസമയം 2019ല്‍ 93633 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന് ലഭിച്ചത്. കേരളമൊന്നാകെയുള്ള യുഡിഎഫ് തരംഗമാണ് പ്രതാപനെയും സഹായിച്ചത്. ഇക്കുറി ടിഎന്‍ പ്രതാപനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കെ മുരളീധരന്‍ അപ്രതീക്ഷിതമായി തൃശൂരിലേക്ക് മാറിയെത്തുകയായിരുന്നു. കഴിഞ്ഞ തവണ പ്രതാപന്‍ 4,15089 വോട്ടാണ് നേടിയത്. സിപിഐയിലെ രാജാജി മാത്യു തോമസ് 3,21456 വോട്ടാണ് നേടിയത്.












Click it and Unblock the Notifications