കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ പൂരം നടത്തിപ്പിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘാടകർ; പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്

Google Oneindia Malayalam News

തൃശൂർ: തൃശൂർ പൂരം പഴയ പടി തന്നെ നടത്തണമെന്ന ആവശ്യവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോർഡുകൾ. ഇക്കാര്യം ജില്ല ഭരണകൂടത്തെ ഇരു സംഘങ്ങളും അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് പൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

Thrissur Pooram

അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങേണ്ടതിനാലാണ് ഇത്.

പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നും സംഘാടകർ ആവശ്യപ്പെടുന്നു.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

നേരത്തെ പൂരത്തിൽ ആനകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശത്തിനെതിരെ പാറമേക്കാവ് രംഗത്തെത്തിയിരുന്നു. 15 ആനയെ അനുവദിക്കണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. പൂരത്തിന് മൂന്നു ആനയെ കൂടി കൊണ്ടുവന്നാൽ കോവിഡ് കൂടുമോയെന്നാണ് ദേവസ്വത്തിന്റെ ചോദ്യം. തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കോവിഡ് പ്രോട്ടോക്കോളാണ് തൃശൂര്‍ പൂരത്തിനെന്നാണ് ദേവസ്വം ബോർഡ് ഉന്നയിക്കുന്ന ചോദ്യം. ആളുകളെ വേണമെങ്കിൽ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നാണ് ദേവസ്വം ആവശ്യപ്പെടുന്നത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയായിരുന്നു കഴിഞ്ഞ തവണ ചടങ്ങുകൾ നടത്തിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. പക്ഷേ കഴിഞ്ഞ തവണ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടന്നത്. കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്.

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

English summary
Thrissur Pooram Paramekkavu Thiruvambadi devaswom boards against covid restrictions by government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X