
നാല് ടിആർഎസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചവരില്‍ തുഷാറും: തെളിവുമായി കെസിആർ
ദില്ലി: ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി ടി ആർ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു. നാല് ടി ആർ എസ് എം എല്‍ എമാർക്ക് കോടികള്‍ പണം വാഗ്ദാനം ചെയ്ത് ബി ജെ പിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത് തുഷാർ വെള്ളാപ്പള്ളി അടങ്ങിയ സംഘമാണെന്നാണ് കെ സി ആർ ആരോപിക്കുന്നത്.
കൂറുമാറ്റത്തിനായി ടി ആർ എസിന്റെ എം എല്‍ എ മാരുമായി തുഷാർ സംസാരിച്ചുവെന്ന് ഇന്നലെ വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ചന്ദ്രശേഖര റാവു ആരോപിച്ചു.

ടി ആർ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളും കെ സി ആർ പുറത്ത് വിട്ടിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ നാല് തെലങ്കാന രാഷ്ട്ര സമിതി എം എൽ എമാരെ "ഡൽഹി ദല്ലാളന്മാർ" വേട്ടയാടാൻ ശ്രമിച്ചുവെന്നാണ് കെ സി ആർ ആരോപിക്കുന്നത്. ഒക്‌ടോബർ അവസാനം മുതൽ സൈബറാബാദ് പോലീസും അഴിമതി വിരുദ്ധ ബ്യൂറോയും ചേർന്ന് നാല് ടി ആർ എസ് എം എൽ എമാരെ ബി ജെപി യിൽ ചേർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചത് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്, വിചാരണ 10 ന് തുടങ്ങും

കേസിൽ ശേഖരിച്ച തെളിവുകൾ തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഇന്ത്യയുടെ സുപ്രീം കോടതിയിലും രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും തെളിവുകൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടും, തന്റെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച റാവു പറഞ്ഞു, "ഞാൻ നിങ്ങളുടെ രാഷ്ട്രീയ സഹപ്രവർത്തകനാണ്, എന്തുകൊണ്ടാണ് നിങ്ങൾ ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ എന്റെ സർക്കാരിനെ താഴെയിറക്കാൻ ആഗ്രഹിക്കുന്നത്?"- കെ സി ആർ പത്രസമ്മേളനത്തിലൂടെ ചോദിച്ചു.

'വയനാട് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയോട് തോൽക്കാൻ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച തുഷാർ വെള്ളാപ്പള്ളി, കൂറുമാറ്റ ഇടപാട് സംബന്ധിച്ച് ടി ആർ എസ് എംഎൽഎമാരോട് സംസാരിച്ചു' മുഖ്യമന്ത്രി ആരോപിച്ചു. ഈ സാഹചര്യത്തില്‍ "ജനാധിപത്യം" സംരക്ഷിക്കാൻ രാജ്യത്തെ കോടതികള്‍ തയ്യാറാവണെന്നും തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാൻ റെഡ്ഡിക്ക് 100 കോടി രൂപയും ടി ആർ എസിലെ മറ്റ് മൂന്ന് എം എൽ എമാർക്ക് 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തതായി കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പറയുന്നുണ്ട്. അതേസമയം, പ്രതികളും പരാതിക്കാരും തമ്മിൽ പണമിടപാടുകളൊന്നും നടന്നതായി തെലങ്കാന പോലീസ് കണ്ടെത്തിയിട്ടില്ല.

സതീഷ് ശർമ്മ, കെ നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ. ബി ജെ പിക്ക് വേണ്ടി ടി ആർഎ സ് എം എൽ എമാരെ വേട്ടയാടാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേർ തമ്മിലുള്ള ചർച്ചയുടെ തെളിവുകളെന്നോണം ചില ദൃശ്യങ്ങളും മുഖ്യമന്ത്രി പുറത്ത് വിട്ടിട്ടുണ്ട്. റാവു പുറത്തുവിട്ട ക്ലിപ്പുകളിലൊന്നിൽ, പ്രതിയായ രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ്മ എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായിട്ടുണ്ട്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാർ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ കെ സി ആർ തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാർത്താ സമ്മേളനത്തില്‍ ഉയർത്തിക്കാട്ടി. സി.ബി.ഐ. ഇ.ഡി. ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ തുഷാർ പറഞ്ഞു എന്നും അദ്ദേഹം ആരോപിക്കുന്നു.