കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ എൻഡിഎയ്ക്ക് 3 സീറ്റ്, കേന്ദ്രത്തിൽ ബിഡിജെഎസും: തുഷാർ വെള്ളാപ്പള്ളി

Google Oneindia Malayalam News

Recommended Video

cmsvideo
വയനാടിനെ ചൊല്ലി അടികൂടി അച്ഛനും മകനും

ആലപ്പുഴ: എൻഡിഎ അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാരിൽ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാണ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. അധികാര സ്ഥാനങ്ങൾ നൽകാതെ ഇനി ഒരു മുന്നണിയിലും തുടരാനാകില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനിറങ്ങിയത് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പൂർണമായും സഹകരിച്ചു ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ബിഡിജെഎസിന് കേന്ദ്രമന്ത്രി പദം ലഭിച്ചേക്കുമെന്ന സൂചനയാണ് തുഷാർ വെള്ളാപ്പള്ളി നൽകുന്നത്. അധികാരങ്ങൾ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവർത്തകർക്ക് ഉറപ്പ് നൽകിയതായും തുഷാർ വ്യക്തമാക്കി.

thushar

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്? മണ്ഡലത്തിലെ ട്രെന്‍ഡ് ഇങ്ങനെഅമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്? മണ്ഡലത്തിലെ ട്രെന്‍ഡ് ഇങ്ങനെ

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന എസ്എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തുഷാർ വെള്ളാപ്പള്ളി തള്ളി. വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് പറയാൻ വെള്ളാപ്പള്ളി അവിടെ വോട്ടർ ആയിരുന്നോ എന്ന് തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. അദ്ദേഹം പല സമയത്തും പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു വയനാട് സീറ്റിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്. തുഷാറിന്റെ കാര്യമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.

വയനാട്ടിൽ ബിഡിജെഎസ് വലിയ മുന്നേറ്റം ഉണ്ടാക്കും. കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ വയനാട്, ആലത്തൂർ, മാവേലിക്കര മണ്ഡലങ്ങളിൽ ബിജെപി സംഘടനാ സംവിധാനം പൂർണമായി പിന്തുണച്ചില്ലെന്ന പരാതി നേതൃയോഗത്തിൽ ഉയർന്നതായാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Thushar Vellappally on performance of NDA in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X