ടിക് ടോക് ചലഞ്ച് കാര്യമായി; തിരൂരിൽ നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

തിരൂർ: പാട്ടും, ചെറു വീഡിയോകളും കോമഡി രംഗങ്ങളുമൊക്കെയുള്ള ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അനുദിനം പുതിയ വ്യത്യസ്തങ്ങളായ ചലഞ്ചുകൾ ഉയർത്തുന്ന സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും ഒടുവിലായി താരമായ ചലഞ്ചായിരുന്നു ടിക് ടോകിന്റെ നില്ല് നില്ല് നീലക്കുയിലെ ചലഞ്ച്.
ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് ചാടി ജാസി ഗിഫ്റ്റിന്റെ നില്ല് നില്ല് നില്ലെന്റെ നീലക്കുയിലെ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ചെയ്യേണ്ടത്. മരച്ചില്ലകളും പച്ചിലകളുമൊക്കെ കൈയ്യിലേന്തിയാണ് ഓടുന്ന വണ്ടിക്ക് മുമ്പിലേക്കുള്ള ആ ചാട്ടം.
കേരളാ പോലീസ് അടക്കം മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും ടിക് ടോക് ചലഞ്ചിന് ആരാധകർ ഏറെയാണ്. യുവാക്കൾ മാത്രമല്ല സ്ത്രീകളും കുട്ടികളും ഈ തുള്ളിക്കളിയുമായി റോഡിലിറങ്ങുന്നുണ്ട്.
തിരൂരിൽ വിദ്യാർത്ഥികളുടെ ടിക് ടോക് ചലഞ്ച് ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിച്ചു. വെള്ളിയാഴ്ച ഒരു സംഘം വിദ്യാർത്ഥികൾ നടത്തിയ ടിക് ടോക് ചലഞ്ച് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി. അന്ന് നാട്ടുകാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായെങ്കിലും ഒടുവിൽ ഇരുകൂട്ടരെയും സമാധാനപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ചയോടെ വീണ്ടും സ്ഥലത്തെത്തിയ വിദ്യാർത്ഥി സംഘം നാട്ടുകാർക്ക് നേരെ കല്ലെറിഞ്ഞതോടെ വീണ്ടും സംഘർഷത്തിൽ കലാശിച്ചു. ക്രിക്കറ്റ് ബാറ്റും സ്റ്റംപുമൊക്കെ ഉപയോഗിച്ച് ഇവർ നാട്ടുകാരെ മർദ്ദിച്ചു. സ്ത്രീകളടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. സംഘർഷത്തിന് ശേഷം ഓടി രക്ഷപെട്ട വിദ്യാർത്ഥി സംഘത്തിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി
ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻ