ടൈല്‍സ് തൊഴിലാളികള്‍ കമ്പനി ഉടമയുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : അന്യായമായി അടച്ചുപൂട്ടിയ ഫറോക്ക് ചെറുവണ്ണൂര്‍ വെസ്റ്റ് കോസ്റ്റ് ടൈല്‍സ് തൊഴിലാളികള്‍ കമ്പനി ഉടമയുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി. കമ്പനി ഉടമകളിലൊരാളായ മോഹന്‍കുമാറിന്റെ ചെറുവണ്ണൂര്‍ കൊളത്തറ റോഡിലെ വീടിനുമുമ്പിലായിരുന്നു പ്രതിഷേധ ധര്‍ണ. ടൈല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ നായര്‍ ഉദ്ഘാടനംചെയ്തു.

ബാഴ്‌സലോണ, ചെല്‍സി നോക്കൗട്ട് റൗണ്ടില്‍, മാഞ്ചസ്റ്ററിന് കാത്തിരിപ്പ്... പിഎസ്ജി 'ക്രൂരത' വീണ്ടും

കമ്പനി അടച്ചുപൂട്ടിയിട്ട് അഞ്ചുമാസം പിന്നിട്ടിട്ടും മതിയായ ആനുകൂല്യങ്ങള്‍പോലും നല്‍കാന്‍ തയാറാകാത്ത മാനേജ്മെന്റ് നടപടിയില്‍ തൊഴിലാളി പ്രതിഷേധമിരമ്പി. ടി സുബ്രഹ്മണ്യന്‍ അധ്യക്ഷനായി.

farook

പി ചന്തുക്കുട്ടി, പി കെ രമേശന്‍, പി ബൈജു, എം രമേശന്‍ എന്നിവര്‍ സംസാരിച്ചു. എം ബാബു സ്വാഗതവും എം രമേശ്ബാബു നന്ദിയും പറഞ്ഞു.

English summary
Tile workers conducted ''Dharna'' in front of owner's house
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്