കാലഘട്ടം ആവശ്യപ്പെടുന്നത് ന്യൂനപക്ഷങ്ങളുടെ ഐക്യം: സാദിഖലി തങ്ങള്‍
മലപ്പുറം: ന്യൂനപക്ഷങ്ങള്‍ ഭീതിതമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ സമുദായത്തിനുള്ളില്‍ പരസ്പര സൗഹാര്‍ദ്ദം അനിവാര്യമാണെന്നും ഈ പശ്ചാത്തലത്തിലായിരിക്കാം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു തങ്ങള്‍.
ഏക സിവില്‍ കോഡ് അടക്കമുള്ള നിയമങ്ങള്‍ ഡമോക്ലസിന്റെ വാളുപോലെ ന്യൂനപക്ഷങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യം അനിവാര്യമാണെന്നും കൂടിച്ചേരാനുള്ള നല്ല മനസ്സില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ സംഘടനകള്‍ക്ക് സംഘടിക്കാന്‍ പൊതുവായുള്ളൊരു പ്ലാറ്റ്ഫോമാണ് മുസ്ലിംലീഗ്. എല്ലാ മതസംഘടനകളുമായും മുസ്ലിംലീഗിന് സൗഹാര്‍ദ്ദമുണ്ട്. മുസ്ലിംലീഗ് സംഘടിപ്പിച്ച സൗഹൃദ സന്ദേശ യാത്രയില്‍ ഇടതും വലതുമായി സമുദായ സംഘടനകളുടെ നേതാക്കള്‍ ഉണ്ടായിരുന്നെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ് രംഗത്തുവന്നിരുന്നു. സമുദായത്തിനകത്തും, സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതന്‍മാര്‍ക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു', എന്നാൽയിരുന്ന പി കെ അബ്ദുറബ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.
മുസ്ലിം ലീഗുമായി ഒന്നിച്ചുപോകുന്നതാണ് നല്ലതെന്നും എപ്പോഴും തങ്ങളുടെ സംഘടന ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിൽ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ പറഞ്ഞിരുന്നു. 'ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും കാണാൻ വന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം വന്നു. എല്ലാവരും യോജിച്ച് കൊണ്ട് മുന്നോട്ടു പോയാൽ മാത്രമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉണ്ടാക്കാൻ സാധിക്കൂ. അത് ചിന്തിക്കാത്ത ചില ആളുകൾ ഇവിടെ ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് തോന്നുന്നത്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications