കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശമുഖം അഴിഞ്ഞുവീണു; പ്രതാപന്‍ മത്സരിക്കാതെ പിന്മാറുന്നു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: വര്‍ഷങ്ങളായി താന്‍ കെട്ടിപ്പൊക്കിയ ആദര്‍ശത്തിന് മണിക്കൂറുകള്‍കൊണ്ട് ചളിതെറിച്ചതോടെ ടി എന്‍ പ്രതാപന്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ട്. മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചശേഷം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രതാപനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും വ്യാപക പ്രതിഷേധമാണ്.

അടുത്തിടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഭൂമി വിവാദത്തില്‍ വി എം സുധീരനൊപ്പം അടിയുറച്ചുനിന്ന നേതാവാണ് പ്രതാപന്‍. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് അകത്തുള്ള പലരും പ്രതാപനെ അടിക്കാന്‍ കാരണത്തിന് കാത്തിരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രതാപനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

tn-prathapan

പ്രതാപന്റെത് ആദര്‍ശത്തിന്റെ കപടമുഖമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിക്ക് സീറ്റ് നഷ്ടപ്പെടുത്തിയാണ് കയ്പമംഗലത്ത് പ്രതാപന്‍ മത്സരിക്കാനൊരുങ്ങുന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയവഴിയും വിമര്‍ശകര്‍ വര്‍ധിച്ചതോടെ ആദര്‍ശസം കാക്കാന്‍ പ്രതാപന്‍ മത്സര രംഗത്തുനിന്നും പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആരുടെയും അവസരം താന്‍ നഷ്ടപ്പെടുത്തുന്നില്ലെന്നും മത്സരിക്കാനില്ലെന്നും രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി ടിഎന്‍ പ്രതാപന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തയച്ചിട്ടില്ല. വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയാണ്. കെപിസിസിയോട് തന്നെ മാറ്റി നിര്‍ത്തണമെന്ന പറഞ്ഞത് ആത്മാര്‍ഥതയോടെയാണ്. രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചിരുന്നതെന്നും പ്രതാപന്‍ പറഞ്ഞു.

English summary
TN Prathapan says I have no plans to contest polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X