ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്മാര്ക്ക് കണ്ട്രോള് പോകുമെന്ന് സീമ പറഞ്ഞോ... വിവാദം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്മാര്ക്ക് കണ്ട്രോള് പോകുമെന്ന് സിപിഎം നേതാവ് ടിഎ സീമ- കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെയാണ്. സിപിഎമ്മുകാരിയായ സീമ അങ്ങനെയേ പറയൂ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി പലരും രംഗത്തെത്തിയിട്ടും ഉണ്ട്.
അതിനിടയിലാണ് 'റെഡി ടു വെയ്റ്റ്' എന്ന് ഹാഷ്ടാഗ് കാമ്പയിനും തുടങ്ങുന്നത്. ശബരിമലയില്‍ പോകുന്നതിന് വേണ്ടി ആര്‍ത്തവ വിരാമം വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞ് വിശ്വാസികളായ പെണ്‍കുട്ടികളാണ് ഇങ്ങനെ ഒരു ക്യാമ്പയിന് തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ സംഗതി ഒരു സംഘി-സിപിഎം ലൈനിലാണ് ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ഇതിലെ സത്യാവസ്ഥ മറ്റൊന്നാണ്. ആ സത്യാവസ്ഥ ചികഞ്ഞ് പോയാല്‍ അത് ചിലപ്പോള്‍ 'സംഘി' ചിന്താഗതിക്കാര്‍ക്ക് തന്നെ പണിയാകും!!!

കണ്ട്രോള്
സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ അയ്യപ്പന്മാരുടെ കണ്ട്രോള് പോകുമെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ ടിഎന്‍ സീമ പറഞ്ഞു എന്നാണ് പ്രചാരണം. ടിഎന്‍ സീമ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം.

റെഡി ടു വെയ്റ്റ് കാമ്പയിന്
റെഡി ടു വെയ്റ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് കാമ്പയിന് തുടങ്ങിയതോടെ ടിഎന്‍ സീമയ്ക്കെതിരെ ഒരു വിഭാഗം ആഞ്ഞടിയ്ക്കുകയായിരുന്നു.

സംഭവിച്ചത്?
ടിഎന്‍ സീമ സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും ഒരേ സമയം പറയാവുന്ന ഒരു സ്ഥിതി വിശേഷമാണുള്ളത്. സീമ പറഞ്ഞിട്ടുണ്‍്, പക്ഷേ പറഞ്ഞിട്ടില്ല!

പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണനുമായി നടത്തിയ അഭിമുഖം മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത് ആരും മറന്നുകാണില്ല. അതില്‍ കക്ഷി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ടിഎന്‍ സീമ പറഞ്ഞത്.

ഉദ്ധരിച്ചതാണ്
പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞകാര്യങ്ങള്‍ ടിഎന്‍ സീമ ആവര്‍ത്തിക്കുകയല്ല ചെയ്തത്, ഉദ്ധരിക്കുകയാണ്. അപ്പോള്‍ ആ വാക്കുകളുടെ ഉത്തരവാദിത്തം ടിഎന്‍ സീമയ്ക്കോ പ്രയാര്‍ ഗോപാലകൃഷ്ണനാണോ?

പ്രയാര്‍ പറഞ്ഞത്
ശബരിമലയിലെ സ്ത്രീ പ്രവേശനം അയ്യപ്പന്മാരുടെ മനസ്സിനെ ഭ്രാന്തമാക്കും എന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് കുരുപൊട്ടാത്തവര്ക്കാണ് ഇപ്പോള്‍ കുരുപൊട്ടുന്നത് എന്നതും ശ്രദ്ധേയം.

സീമ രംഗത്തെത്തി
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായതോടെ ടിഎന്‍ സീമ തന്നെ നേരിട്ട് രംഗത്തെത്തി. താന്‍ പറഞ്ഞതല്ല, പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് ഉദ്ധരിക്കുകയായിരുന്നു എന്ന് സീമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്നാണ് സംഭവം
ഓഗസ്റ്റ് 26 ന് വനിത സാഹിതിയും തിരുവനന്തപുരം വിണ്‍സ് കോളേജിലെ മാതൃകവും ചേര്‍ന്ന് സംഘടിപ്പിച്ച 'സ്ത്രീകളുടെ ക്ഷേത്ര പ്രവേശം:കീഴ് വഴക്കങ്ങളും അവകാശങ്ങളും' എന്ന വിഷയത്തില്‍ ടിഎന്‍ സീമ നടത്തിയ പ്രസംഗം ആണ് വിഷയം. അതില്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ താന്‍ വിമര്‍ശിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

കേരള കൗമുദി
കേരള കൗമുദിയാണ് തനിക്കെതിരെ ആദ്യം തെറ്റായ വാര്‍ത്ത നല്‍കിയത് എന്ന് ടിഎന്‍ സീമ പറയുന്നു. പിന്നീട് മറ്റ് പല മാധ്യമങ്ങളും അത് പിന്പറ്റിയെന്നും അവര്‍ ഫേസേബുക്ക് പോസ്റ്റില്‍ പറയുന്നു.
സീമയുടെ പോസ്റ്റ്
ഇതാണ് ടിഎന്‍ സീമയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായിത്തന്നെ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications