കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ പുരുഷാധിപത്യം തകരണമെങ്കില്‍ കൂടുതല്‍ സ്‌ത്രീകള്‍ സജീവമാകണം; മഹേഷ്‌ നാരായണന്‍

Google Oneindia Malayalam News

ചെന്നൈ: സിനിമയിലെ പുരുഷാധിപത്യത്തിന്‌ മാറ്റം വരണമെങ്കില്‍ കൂടുതല്‍ സ്‌ത്രീകള്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്‌ സംവിധായകന്‍ മഹേഷ്‌ നാരയണന്‍. സിനിമ നിര്‍മ്മാണ കമ്പനികളുള്‍പ്പെടെ അവരെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയും സ്വീകരിക്കുകയും വേണമെന്നും മഹേഷ്‌ നാരയണന്‍ പറഞ്ഞു. റീല്‍ ആന്റ്‌ റിയല്‍, ലിംഗാധിഷ്ടിത ആക്രമണങ്ങളില്‍ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ യുഎസ്‌ കോണ്‍സുലേറ്റ്‌ ജനറല്‍ ചെന്നൈ സംഘടിപ്പിച്ച ലൈവ്‌ സംവാദ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മഹേഷ്‌ നാരായണന്റെ പരാമര്‍ശം.

ലിംഗാധിഷ്‌ഠിതമായ അതിക്രമങ്ങള്‍ക്കെതിരെ ശരിയായ സന്ദേശം നല്‍കുന്നതിന്‌ വിനോദ മേഖല ഒരുപാട്‌ ദൂരം മുന്നോട്ട്‌ പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷ മേധാവിത്വമുള്ള സ്‌ക്രിപ്‌റ്റുകള്‍ക്കാണ്‌ ഇപ്പോഴും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്‌. സ്‌ത്രീ കേന്ദ്രീകൃതമെന്ന്‌ അവകാശപ്പെടുന്ന ധാരാളം സ്‌ക്രിപ്‌റ്റുകള്‍ എനിക്ക്‌ ലഭിക്കുന്നുണ്ട്‌. പക്ഷെ അവയിലൊന്നും ഒരു മാറ്റവുമില്ല. ഈ രീതി മാറണമെങ്കില്‍ നമുക്ക്‌ കൂടുതല്‍ സ്‌ത്രീ എഴുത്തുകാരെ വേണം. സ്‌ത്രീ സംവിധായകരെ വേണം . അവരെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ തയാറാകണമെന്നും മഹേഷ്‌ നാരായണന്‍ അഭിപ്രായപ്പെട്ടു.

mahesh narayan

കോവിഡ്‌ കാലത്ത്‌ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സ്‌ത്രീ എഴുത്തുകാര്‍ക്കെതിരെ കൂടുതല്‍ സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിശ്വസിക്കുന്ന കാര്യങ്ങളാണ്‌ തന്റെ സിനിമയിലൂടെ പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മഹേഷ്‌ നാരായണന്‍ പറഞ്ഞു.
ദ ന്യൂസ്‌ മിനിറ്റിന്റെ സഹകരണത്തോടെയാണ്‌ യുഎസ്‌ കോണ്‍സുലേറ്റ്‌ ജനറല്‍ സംവാദ പരിപാടി സംഘടിപ്പിച്ചത്‌. ദ ന്യൂസ്‌ മിനിറ്റ്‌ എഡിറ്റര്‍ ധന്യ രാജേന്ദ്രന്‍, ടെക്‌സസ്‌ കമ്മ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റിയില പ്രൊഫസര്‍ ഡോ. അരവിന്ദ്‌ സിംഗാള്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

Recommended Video

cmsvideo
അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

English summary
to destroy male demonition in film industry participate more women in writing and direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X