Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി ; കാസര്‍കോട് മരിച്ചത് 48കാരി, ആകെ മരണം 48 ആയി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോടും കോഴിക്കോടും കൊല്ലത്തുമാണ് മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 48 ആയി. കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഖൈറുന്നില (48) ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് ഇവര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു.

covid

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോയ ആണ് മരണപ്പെട്ട രണ്ടാമത്തെ ആള്‍. ഇദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. തിങ്കളാഴ്ചയാണ് കോയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം ഇനിയും വ്യക്തമല്ല.

Recommended Video

cmsvideo
    Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

    കൊല്ലം കുലശേഖരം സ്വദേശി റഹിയാനത്ത് ( 55) ആണ് മരിച്ച മൂന്നാമത്തെ ആള്‍. ഇന്നലെ രാവിലെ ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ ഫലം പോസിറ്റീവാകുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

    അതേസമയം, കൊല്ലത്ത് കഴിഞ്ഞദിവസം മരിച്ച മധ്യവയസ്‌കനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. പൂതക്കുളം സ്വദേശി ബി രാധാകൃഷ്ണനാണ് (57) മരിച്ചത്. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു എന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് മകളുടെ ഇന്റര്‍വ്യൂവിന് പോയതായിരുന്നു. ഈ സമയത്താണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. സ്രവങ്ങള്‍ പരിശോധനയ്ക്ക് വേണ്ടി എടുത്തിരുന്നു. ഫലം വന്നപ്പോഴാണ് രോഗമുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്.

    ഇതിനിടെ, കേരളത്തില്‍ ഇന്നലെ 720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ 8056 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5892 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+