ടോള്‍ പിരിവ്: വാഹനങ്ങളുടെ നിര 100 മീറ്ററിലേറെ നീണ്ടാല്‍ ഫ്രീ പാസ് നല്‍കി കടത്തി വിടണം:എൻഎച്ച്എഐ
ദില്ലി: ടോള്‍ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി ദേശീയ പാത അതോറിട്ടി(എൻ എച്ച് എ ഐ). തിരക്കുള്ള സമയങ്ങളില്‍ പോലും ഒരോ വാഹനവും ടോള്‍ പ്ലാസകളില്‍ 10 സെക്കൻഡിലേറെ കാത്തുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഫാസ്റ്റ് ടാഗ് നടപ്പിലാക്കിയ ശേഷം ടോൾ പ്ലാസയിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ടോള്‍ പിരിവ് സുഗമമാക്കാന്‍ പുതിയ നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം
ഏതെങ്കിലും കാരണത്താൽ ടോള്‍ പ്ലാസയിലെ വാഹനങ്ങളുടെ നിര 100 മീറ്ററിലേറെ നീളുന്ന പക്ഷം, നിരയുടെ ദൈർഘ്യം 100 മീറ്ററിൽ താഴുന്നത് വരെ വാഹനങ്ങല്‍ ടോള്‍ പിരിക്കാതെ കടത്തി വിടണം എന്നതാണ് പ്രധാന നിര്‍ദേശം. ഇതിനായി ടോൾ ബൂത്തിൽ നിന്നും 100 മീറ്റർ അകലെയായി ഒരു മഞ്ഞ രേഖ ഓരോ ടോൾ പാതയിലും അടയാളപ്പെടുത്തും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻ എച്ച് എ ഐ ഫാസ്റ്റാഗ് സംവിധാനം കർശനമാക്കിയത്. നൂറ് ശതമാനം പണരഹിതമായ ഈ പ്രക്രിയയിലൂടെ ടോൾ പിരിവിലെ വരുമാന ചോർച്ച തടയാനും പ്ലാസകളുടെ കാര്യക്ഷമത ഉയർത്താനും കഴിഞ്ഞു. നിലവില്‍ ടോല്‍ പ്ലാസകളിലെ പിരിവിന്‍റെ 96 ശതമാനവും ഫാസ്റ്റാഗ് മുഖേനയായെന്നാണ് അതോറിട്ടിയുടെ കണക്ക്. ചിലയിടങ്ങളില്‍ ടോള്‍ പിരിവിന്‍റെ 99 ശതമാനവും ഫാസ്റ്റ് ടാഗ് മുഖേനയായിട്ടുണ്ടെന്നും എൻ എച്ച് എ ഐ അവകാശപ്പെടുന്നു.
ഫാസ്റ്റ് ടാഗ് സംവിധാനം വ്യപകമാവുന്നതിനാല്‍ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുന്ന തരത്തില്‍ ടോള്‍ പ്ലാസകളില്‍ പുതിയ മാറ്റങ്ങള്‍ വ്യാപകമായി കൊണ്ട് വരും. അഠുത്ത 10 വർഷത്തേക്കുള്ള ഗതാഗതത്തിരക്ക് കൂടി പരിഗണിച്ചാവും പ്ലാസകളുടെ ഘടന നിര്‍ണ്ണയിക്കുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡ്രൈവർമാരും ടോൾ ഓപ്പറേറ്റർമാരും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിനുള്ള സാധ്യതകൾ നീക്കം ചെയ്യുന്നതിനാൽ കൂടുതൽ യാത്രക്കാർ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഹൈവേകള്‍ വഴി യാത്ര ചെയ്യുന്നവര്‍ ഫാസ്റ്റ് ടാഗ് സ്വീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ടോൾ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ സഹായിച്ചെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications