കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടവ്യവസ്ഥ ലംഘിച്ച ദേവസ്വം ഭൂമി അളന്നു തിട്ടപ്പെടുത്തി തിരിച്ചെടുക്കാൻ നടപടി തുടങ്ങി

  • By Desk
Google Oneindia Malayalam News

തൃപ്പൂണിത്തുറ: തിരുമല ദേവസ്വം അന്യാധീനമായികൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ കല്ലുവച്ച കാട് ഭാഗത്തുള്ള 50 ഏക്കറോളം വരുന്ന ദേവസ്വം ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് സ്‌പെഷ്യൽ സർവേയർ പി. എൻ . അനിൽകുമാർ തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ബിജു മറ്റുന്നതോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അളന്നു തിട്ടപ്പെടുത്തി തിരിച്ചെടുക്കാൻ നടപടി തുടങ്ങി. അളന്നു തിട്ടപ്പെടുത്തിയ സ്ഥലങ്ങളിൽ കാലുകളുംനാട്ടിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

വർഷങ്ങൾക്ക് മുൻപ് തിരുമല ദേവസ്വത്തിന് ചെമ്മീൻകെട്ടിന് പാട്ടത്തിനു ലഭിച്ചതായി പറയുന്ന 50ഏക്കർ 45സെന്റ്‌ ഭൂമിയാണ് ഇപ്പോൾ ദേവസ്വം അവകാശം സ്ഥാപിച്ച് തിരിച്ചെടുക്കാൻ നടപടിയാക്കുന്നത്. തർക്കത്തിലുള്ള വസ്തുവിന്റെ കൈവശാവകാശ രേഖകളായി ഒന്നും തിരുമല ദേവസ്വം അധികാരികളുടെ കൈവശം ഉണ്ടായിരിന്നില്ല..

news

1977 മുതൽ തിരുമല ദേവസ്വം കൈവശം വയ്ക്കുന്ന ഭൂമിയിൽ ചെമ്മീൻ കെട്ട് നടന്നിരുന്നു. കൂടുതൽ രേഖകൾ പരിശോധിച്ച് ദേവസ്വം ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

റീ സർവേ രേഖകളിൽ ഭൂമി ദേവസ്വം ഉടമസ്ഥതയിൽ ഉള്ളതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് തിരുമല ദേവസ്വം ഭാരവാഹികളെ വിവരം അറിയിച്ച ശേഷമാണ് വസ്തുഅളന്നു കല്ലിടുന്ന പ്രവത്തിക്ക് ദേവസ്വം തുടക്കം കുറിച്ചത്.

ദേവസ്വത്തിന്റെ ഏതെങ്കിലും ഭൂമി പാട്ടവ്യവസ്ഥ ലംഘിച്ചോ , അനധികൃതമായി കൈയ്യേറി കൈവരം വച്ചിരിക്കുന്നതോ ആയി ബോധ്യപ്പെട്ടാൽ അത്തരംഭൂമികളെല്ലാം തിരിച്ചു പിടിക്കാൻ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പ്രസിഡന്റ് ഡോ. എം .കെ. സുദർശൻ പറഞ്ഞു.

English summary
Took action to take land back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X