ചാലിയാറിന്റെ സൗന്ദര്യം നുകരാന്‍ കശ്മീര്‍ മാതൃകയില്‍ ബോട്ട് യാത്ര! വീഡിയോ കാണാം...

  • By: Afeef
Subscribe to Oneindia Malayalam

കോഴിക്കോട്: കശ്മീരിലെ ഉല്ലാസനൗകകളെ വെല്ലുന്ന ബോട്ട് യാത്ര ഇനി ഫറോക്കിലും. ചാലിയാറിന്റെ മനോഹര കാഴ്ചകള്‍ കണ്ട് മണിക്കൂറുകള്‍ നീളുന്ന ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസ് മെയ് 8 മുതല്‍ ആരംഭിക്കും. ഫറോക്ക് കൊളത്തറ ടീം അയലന്റാണ് ചാലിയാറില്‍ ടൂറിസ്റ്റ് ബോട്ട് യാത്ര ഒരുക്കുന്നത്.

ഫറോക്ക് ചുങ്കം കടവില്‍ നിന്നാരംഭിക്കുന്ന യാത്ര ഊര്‍ക്കടവ്, ബേപ്പൂര്‍, ചാലിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. 40 പേര്‍ക്ക് ഒരേസമയം ബോട്ടില്‍ സഞ്ചരിക്കാം. സഞ്ചാരികള്‍ക്കായി പുഴ മത്സ്യങ്ങളും തുരുത്തിലെ ഫാമില്‍ വിളയിക്കുന്ന പച്ചക്കറികളുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ നീളുന്ന യാത്രകളാണ് ടീം അയലന്റ് സംഘടിപ്പിക്കുന്നത്.

houseboat

ചാലിയാറിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ബോട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത് ടീം അയലന്റ് ഉടമകളായ കളത്തില്‍ മമ്മൂണി, കളത്തില്‍ സിദ്ദീഖ് എന്നിവര്‍ പറഞ്ഞു. ടിം അയലന്റ് ഒരുക്കുന്ന ടൂറിസ്റ്റ് ബോട്ട് യാത്ര മെയ് 8ന് എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ഉല്ലാസ നൗകയുടെ ആദ്യ യാത്ര വികെസി മമ്മദ് കോയ ഫഌഗ് ഓഫ് ചെയ്യും.

English summary
Team island's tourist boat service will start on may 8.
Please Wait while comments are loading...