കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി സിനിമയ്ക്ക് രാഷ്ട്രീയ ഭീഷണി ഇല്ലെന്ന് തീയേറ്റര്‍ ഉടമകള്‍

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും പ്രമേയമാക്കി ഒരുക്കിയ ടിപി 51 എന്ന സിനിമയ്ക്ക് ഭീഷണി ഒന്നും ഇല്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് വിലക്കിയിട്ടില്ലെന്നും തന്റേതടക്കമുള്ള തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട ട പി ചന്ദ്രശേഖരന്റെ ജീവിതം സിനിമയാക്കുന്നത് മൊയ്തു താഴത്ത് എന്ന സംവിധായകനാണ്. സിനിമയ്ക്ക് വിലക്കും ഭീഷണിയും ഉണ്ടെന്ന് അദ്ദേഹം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വടകരയിലെ നാലു തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിലക്കുണ്ടെന്നായിരുന്നു സംവിധായകന്റെ ആരോപണം. എന്നാല്‍ ആരോപണം ലിബര്‍ട്ടി ബഷീര്‍ തള്ളി.

tp

സംസ്ഥാനത്ത് 39 തീയേറ്ററുകളിലായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെ പലവട്ടം സിനിമ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതക്കത്തിനുശേഷം സിപിഎമ്മിനെതിരെ തുടക്കം മുതല്‍ പ്രതിഷേധിച്ചാണ് മൊയ്തു താഴത്ത് സിനിമ പൂര്‍ത്തീകരിച്ച് റിലീസിനൊരുക്കിയത്.

ചന്ദ്രശേഖരന്റെ സിനിമ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ നിര്‍മിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. ടിപി ചന്ദ്രശേഖരന്റെ രൂപസാദൃശ്യമുള്ള രമേശന്‍ എന്നയാളാണ് ചിത്രത്തില്‍ ടിപിയായി വേഷമിടുന്നത്. കെകെ രമയായി ദേവി അജിത്തും വേഷമിടുന്നു. ഭീമന്‍ രഘു അടക്കമുള്ള ഒരുപിടി താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്.

English summary
TP Chandrasekharan biopic to hit theaters September 11th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X