ടിപി കേസ് പ്രതികളുടെ മോചനം; അത്തരം നീക്കമില്ലെന്ന് സ്‌പീക്കർ, കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ കെകെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്‌പീക്കർ. സർക്കാർ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കറുടെ നടപടി. ടിപി കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കമില്ലെന്ന് സർക്കാർ അറിയിച്ചതായി സ്‌പീക്കർ ചൂണ്ടിക്കാട്ടി. വിഷയം സബ്‌മിഷനായി ഉന്നയിക്കാം എന്നായിരുന്നു സ്‌പീക്കർ പറഞ്ഞത്.
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്, എന്നാൽ അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നായിരുന്നു സ്‌പീക്കർ പറഞ്ഞത്. ഇതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ കടുത്ത എതിർപ്പറിയിച്ചു.

ടിപി കേസിലെ പ്രതികൾക്ക് ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ടെന്നായിരുന്നു വിഡി സതീശന്‍ ആരോപിച്ചത്. സര്‍ക്കാരിന് ഭയം ആണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇതോടെ സ്‌പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയും ചെയ്‌തു.
ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്‌പീക്കർ അല്ലെന്നും, മുഖ്യമന്ത്രിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.ഒടുവിൽ വിഷയത്തിൽ നിന്ന് പ്രതിപക്ഷം പിൻമാറാൻ കൂട്ടാക്കാതെ ശക്‌തമായി പ്രതിഷേധിച്ചതോടെ ഈ ബഹളങ്ങൾക്ക് ഇടയിലും സഭാ നടപടികൾ പൂർത്തിയാക്കി ഇന്നത്തെക്ക് പിരിയുകയായിരുന്നു.
പ്ലക്കാര്‍ഡ് ഉയര്‍ത്തി സ്‌പീക്കറുടെ ഡയസ്സിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നടപടികൾ പൂർത്തിയതോടെ സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്ലക്കാർഡുമായി കുത്തിയിരുന്നു പ്രതിഷേധിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് ടിപി വധക്കേസ് പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള ആലോചന ഉണ്ടെന്നും അതിനാൽ ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.
ഇതിന് പിന്നാലെ കടുത്ത വിമർശനവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ രംഗത്ത് വന്നിരുന്നു. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications