കൊലക്കേസ് പ്രതി ഭാര്യക്കൊപ്പം റസ്റ്റോറന്റില്‍
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആയ പി മോഹനന്‍ ഭാര്യ കെകെ ലതിക എംഎല്‍എക്കൊപ്പം റസ്റ്റോറന്റില്‍. കേസില്‍ റിമാന്‍ഡിലുളള പ്രതിയാണ് ഭാര്യക്കൊപ്പം റസ്റ്റോറന്റില്‍ സമയം ചെലവഴിച്ചത് . പോലീസ് കാവലില്‍ ആയിരുന്നു ഇത്. സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുവരുന്ന വഴിക്കാണ് പോലീസ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിക്കൊടുത്തത്. മെഡിക്കല്‍ കോളേജിന് അടുത്തുള്ള ഒരു റസ്‌റ്റോറന്റില്‍ വച്ചായിരുന്നു ഇത്.

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ 14-ാം പ്രതിയാണ് പി മോഹനന്‍. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ് മോഹനനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം.
റിമാന്‍ഡ് പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സഹായത്തോടെ ജയിലിന് പുറത്ത് വച്ച് മോഹനന് ഇത്തരമൊരു സൗകര്യം പോലീസ് ഒരുക്കിക്കൊടുത്തിട്ടുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് വിവാദം തുടങ്ങിയത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലിലും മികച്ച പരിഗണനയാണ് നല്‍കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications