സെന്‍കുമാറിന് അനുകൂലമായ വിധിയില്‍ വ്യക്തത പോരത്രേ! പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്....

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സെന്‍കുമാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് സെന്‍കുമാര്‍, ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ടിപി സെന്‍കുമാറിനെ ഉടന്‍ പുനര്‍നിയമിക്കുമെന്ന് പ്രതീക്ഷിച്ചപ്പോഴാണ് വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...

ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ സുപ്രീംകോടതി വിധി ഇതുവരെ നടപ്പാക്കാതിരുന്ന സര്‍ക്കാര്‍, വിധിയില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപി...

പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപി...

സെന്‍കുമാര്‍ പോലീസ് മേധാവി അല്ലായിരുന്നുവെന്നും പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയിരുന്നു. എന്നാല്‍ ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത് പോലീസ് മേധാവിയായാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിനുവേണ്ടി ഹര്‍ജി നല്‍കിയത്.

വ്യക്തത വേണമെന്ന് സര്‍ക്കാര്‍...

വ്യക്തത വേണമെന്ന് സര്‍ക്കാര്‍...

സെന്‍കുമാറിനെ മാറ്റിയത് അസാധുവാക്കിയ സുപ്രീംകോടതി ഉത്തരവില്‍ ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് ബെഹ്‌റയടക്കമുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്നതില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പരിഗണിക്കും...

വെള്ളിയാഴ്ച പരിഗണിക്കും...

അതേസമയം, തന്നെ പുനര്‍നിയമിക്കണമെന്ന് ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

English summary
Government approaches supreme court, seeks clarification on senkumar case verdict.
Please Wait while comments are loading...