ശക്തമായ മഴയും കാറ്റും; ഗതാഗതം തടസപ്പെട്ടു, റെയില്‍വെ സ്റ്റേഷന്റെ മേല്‍ക്കൂര ഷീറ്റുകള്‍ പറന്നു
കൊച്ചി: എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി ട്രാക്കില്‍ വീണു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോം മേല്‍ക്കൂര ഷീറ്റുകള്‍ പറന്നുപോയി. യാത്രക്കാര്‍ ഓടി മാറി. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ശേഷമാണ് മഴയും കാറ്റുമുണ്ടായത്.

മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, ദില്ലി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, പാലക്കാട്-തിരുനല്‍വേലി പാലരുവി, ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഏറെനേരം പിടിച്ചിട്ടു. എറണാകുളം-തൃപ്പൂണിത്തുറ, തുറവൂര്‍-ചേര്‍ത്തല, ആലുവ തുടങ്ങിയ മേഖലകളിലാണ് മരങ്ങള്‍ കടപുഴകി ട്രാക്കില്‍ വീണത്. ഇവ നീക്കം ചെയ്യുകയാണ്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
അതിനിടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മരം കടപുഴകി വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ മരത്തിന് അടിയില്‍ കുടങ്ങി. ഏറെ നേരത്തിന് ശേഷം ഇയാളെ പുറത്തെടുത്തു. ആരോഗ്യനില അല്‍പ്പം ഗുരുതരമാണ് എന്നാണ് വിവരം. പരിക്കേറ്റവര്‍ ഏറെ നേരം കുടുങ്ങിക്കിടന്നു. മറ്റു ഭാഗങ്ങളില്‍ റോഡില്‍ തടസമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സിന് വേഗം സംഭവസ്ഥലത്ത് എത്താന്‍ സാധിച്ചില്ല. ഒരാളുടെ കാലിന് ഗുരുതരമായ പരിക്കുണ്ട്. അങ്കമാലിയില്‍ കൃഷിനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീണിട്ടുണ്ട്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications