കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്യയില്‍ നിന്ന് റെനെ മെഡിസിറ്റി ഈടാക്കിയത് അഞ്ചരലക്ഷം രൂപ; ആശുപത്രിയില്‍ മര്‍ദ്ദനമെന്നും പിതാവ്

Google Oneindia Malayalam News

കൊല്ലം: ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. അമിത ഫീസ് ഈടാക്കിയെന്നും ചികിത്സാ പിഴവ് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു എന്നും ആണ് പിതാവായ അലക്‌സാണ്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനന്യയുടെ മരണത്തെ ഒരു ആത്മഹത്യയായി കാണരുത്; അതൊരു കൊലപാതകമാണ്... മറുപടി വേണം, നടപടിയുംഅനന്യയുടെ മരണത്തെ ഒരു ആത്മഹത്യയായി കാണരുത്; അതൊരു കൊലപാതകമാണ്... മറുപടി വേണം, നടപടിയും

പാലാരിവട്ടത്തെ റെനെ മെഡിസിറ്റിയില്‍ ആയിരുന്നു അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാത്. ഇവിടത്തെ ചികിത്സാ പിഴവിനെ ചൊല്ലി ഗുരുതര ആരോപണങ്ങള്‍ മരിക്കും മുമ്പേ അനന്യ ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയിലെ പിഴവിന്റെ ദുരിതങ്ങള്‍ അനുഭവിക്കവേയാണ് അനന്യ ജീവിതം അവസാനിപ്പിച്ചത്. വിശദാംശങ്ങള്‍...

രണ്ട് ശസ്ത്രക്രിയകള്‍

രണ്ട് ശസ്ത്രക്രിയകള്‍

കഴിഞ്ഞ ജൂണില്‍ ആയിരുന്നു അനന്യ റെനെ മെഡിസിറ്റി ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാത്. ആദ്യം ഒരു ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണം എന്ന് ഡോക്ടര്‍ അര്‍ജ്ജുന്‍ അശോകന്‍ പറഞ്ഞിരുന്നു. അതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അങ്ങനെ ആയിരുന്നില്ലെന്ന് അലക്‌സാണ്ടര്‍ പറയുന്നു.

'എന്നെ വച്ച് പഠിക്കുകയാണോ'

'എന്നെ വച്ച് പഠിക്കുകയാണോ'

രണ്ടാം ശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞപ്പോള്‍, 'എന്നെ വച്ച് പഠിക്കുകയാണോ' എന്ന് അനന്യ ഡോക്ടറോട് ചോദിച്ചിരുന്നതായും അലക്‌സാണ്ടര്‍ പറയുന്നുണ്ട്. പിന്നീട് പലതവണ ശാരീരിക അവശതയിലായി അനന്യ ഡോക്ടറോട് ഇതേ ചോദ്യം ആരാഞ്ഞിരുന്നു. എന്നാല്‍ അതൊന്നും ഡോക്ടര്‍ ശ്രദ്ധിക്കാറില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ബില്ലില്‍ പറ്റിച്ചു

ബില്ലില്‍ പറ്റിച്ചു

അധിക ബില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ ശസ്ത്രക്രിയക്ക് പിന്നീട് അമ്പതിനായിരം രൂപ ആശുപത്രി അധികൃതര്‍ ഈടാക്കിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യേക ബില്‍ വേണ്ടെന്നും പഴയ ബില്ലില്‍ ചേര്‍ത്താല്‍ മതി എന്നും ഡോക്ടര്‍ തന്റെ മുന്നില്‍ വച്ച് പറഞ്ഞുവെന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്.

അഞ്ചര ലക്ഷത്തിന്റെ ബില്‍

അഞ്ചര ലക്ഷത്തിന്റെ ബില്‍

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലായിരുന്നു ബില്‍ വന്നത്. മൂന്ന് ദിവസം നീണ്ട രണ്ടാമത്തെ ആശുപത്രി വാസത്തിന് ശേഷം ഒന്നര ലക്ഷത്തിലധികം രൂപയുടെ ബില്ലാണ് കിട്ടിയത്. മൊത്തം അഞ്ചര ലക്ഷത്തിലധികം രൂപ, തന്റെ അറിവില്‍ മാത്രം ആശുപത്രി അധികൃതര്‍ അനന്യയില്‍ നിന്ന് ഈടാക്കിയെന്നും അലക്‌സാണ്ടര്‍ പറഞ്ഞു.

അരിച്ചാക്ക് തള്ളും പോലെ

അരിച്ചാക്ക് തള്ളും പോലെ

ആശുപത്രി അധികൃതരുടേയും ഡോക്ടറുടേയും മോശം പെരുമാറ്റത്തെക്കുറിച്ചും അലക്‌സാണ്ടര്‍ വിവരിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം വിടുതല്‍ വാങ്ങിയ അനന്യയെ അരിച്ചാക്ക് തള്ളുന്നത് പോലെയാണ് വണ്ടിയിലേക്ക് തള്ളിയത്. പിന്നീട് പലതവണ ബുദ്ധിമുട്ടുകളുമായി ആശുപത്രിയില്‍ പോയപ്പോള്‍ പ്രതികാരം പോലെ കൂടുതല്‍ ബില്‍ ഈടാക്കി. ഇത് ചോദിച്ചപ്പോള്‍ ഉന്തും തള്ളുമായി. അതിന് ശേഷം തീരെ വയ്യാതായി ആശുപത്രിയില്‍ ചെന്നപ്പോള്‍ അനന്യക്ക് മര്‍ദ്ദനമേറ്റു എന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറില്‍ പത്ത് പാഡ്

ഒരു മണിക്കൂറില്‍ പത്ത് പാഡ്

ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ അനുഭവിച്ച ദുരിതത്തെ കുറിച്ചും അലക്‌സാണ്ടര്‍ വിശദീകരിക്കുന്നുണ്ട്. താന്‍ കൂടെയുണ്ടായിരുന്ന ആ സമയങ്ങളില്‍ അനന്യ വേദനകൊണ്ട് പുളയുകയായിരുന്നു. ഒരു മണിക്കൂറില്‍ പത്ത് തവണ വരെ പാഡ് മാറ്റേണ്ട അവസ്ഥയായിരുന്നു. വാഹനത്തിലേക്ക് കയറാനും വാഹനത്തില്‍ നിന്ന് ഇറങ്ങാനും ഒന്നും പറ്റാത്തത്ര ദുരിതത്തിലായിരുന്നു അനന്യ എന്നും അദ്ദേഹം പറയുന്നു.

കാരണം അത് മാത്രം

കാരണം അത് മാത്രം

അനന്യയ്ക്ക് ആകെ ഉണ്ടായിരുന്നത് ഈ ശസ്ത്രക്രിയ കൊണ്ട് സംഭവിച്ച ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാത്രമായിരുന്നു എന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്. അതല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജീവിതം വഴിമുട്ടിയെന്ന നിരാശയിലായിരുന്നു അനന്യ എന്ന് അലക്‌സാണ്ടര്‍ പറയുമ്പോള്‍, ഈ മരണത്തിന്റെ ഉത്തരവാദിത്തം റെനെ മെഡിസിറ്റി ആശുപത്രിയ്ക്ക് തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.

എൻസിപി എൽഡിഎഫിന്റെ ബാധ്യത... എകെ ശശീന്ദ്രൻ മുതൽ എകെ ശശീന്ദ്രൻ വരെ; പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക്എൻസിപി എൽഡിഎഫിന്റെ ബാധ്യത... എകെ ശശീന്ദ്രൻ മുതൽ എകെ ശശീന്ദ്രൻ വരെ; പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക്

അന്ന് പ്രളയം തകർത്തു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സിഎച്ച്‌സി! ജിമ്മും കളിസ്ഥലവും... ചരിത്രം സൃഷ്ടിച്ച റീബിൽഡ്അന്ന് പ്രളയം തകർത്തു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സിഎച്ച്‌സി! ജിമ്മും കളിസ്ഥലവും... ചരിത്രം സൃഷ്ടിച്ച റീബിൽഡ്

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Transgender activist Anannyah ends life unable to bear pain following $ex reassignment surgery

English summary
Transgender activist Ananya Kumari Alex's father Alexander raises serious allegations against Renai Medicity Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X