കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി ബസ് അമിത വേ​ഗത്തിൽ പോകുന്നത് കണ്ടാൽ, വീഡിയോ എടുക്കാം, വാട്സാപ്പ് ചെയ്യാം

അമിതവേ​ഗത്തിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടാൽ വീഡിയോ എടുത്ത് ആ ദൃശ്യങ്ങൾ വാട്സാപ്പ് ചെയ്താൽ മതി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് വളരെ വലിയ ആരാധകർ തന്നെയുണ്ട്. ആനവണ്ടി എന്നാണ് ഇവർ സ്നേഹത്തോടെ കെഎസ്ആർടിസിയെ വിളിക്കാറുള്ളത്. സോഷ്യൽമീഡിയയിൽ കെഎസ്ആർടിസി ബസ്സുകളുടെ വീഡിയോകളും ഫോട്ടോസുമൊക്കെ വലിയരീതിയിൽ വൈറൽ ആവാറുണ്ട്. വളവ് തിരിയുന്നതും കയറ്റം കയറുന്നതും ഇറക്കം ഇറങ്ങുന്നതും എങ്ങനെ മൊത്തത്തിൽ താരം ആണ് ആന വണ്ടി.

അതുമാത്രമല്ല മുമ്പ് നഷ്ടത്തിന്റെ കഥമാത്രം പറയാനുണ്ടായിരുന്ന കെഎസ്ആർടിസിക്ക് ഇപ്പോൾ പറയാൻ ലാഭ കണക്കും ഉണ്ട്. ടിക്കറ്റിതര വരുമാനം കണ്ടെത്തി മുന്നേറുകയാണ് കെഎസ്ആർടിസി. അങ്ങനെ നേട്ടൾങ്ങളിലേക്ക് കടക്കുമ്പോഴും ചില ആക്ഷേപങ്ങൾ കെഎസ്ആർടിസിയ്ക്കെതിരെ ഉയരുന്നുണ്ട്.

നിങ്ങൾക്കും അറിയിക്കാം...

നിങ്ങൾക്കും അറിയിക്കാം...

അടുത്തിടെ നടക്കുന്ന അപകടങ്ങൾ‌ തന്നെയാണ് വിമർശനങ്ങൾ ഉയർന്നുവരാൻ കാരണം.... ഏറ്റവും ഒടുവിൽകുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായി വിമർശനം ഉയർത്തുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവറെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നടപടി ഉണ്ടായിരിക്കുകയാണ്....

വിവാഹപ്പന്തലില്‍ എത്തുന്ന വധുവിന് നീളന്‍മുടിയില്ല, പകരം മൊട്ട; കാരണം ഇങ്ങനെവിവാഹപ്പന്തലില്‍ എത്തുന്ന വധുവിന് നീളന്‍മുടിയില്ല, പകരം മൊട്ട; കാരണം ഇങ്ങനെ

വീഡിയോ പകർത്തി അയക്കാ..

വീഡിയോ പകർത്തി അയക്കാ..

സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി രം​ഗത്തുവന്നിരിക്കുകയാണ് ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886-19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം.

ഉപദേശം ..ശാസന..

ഉപദേശം ..ശാസന..

ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാൽ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരം ആണിതെന്നാണ് ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചത്.

ഒടുവിൽ അയൽക്കാരനോട് സത്യം വെളിപ്പെടുത്തി കോടികൾ ലോട്ടറിയടിച്ച ഭാ​ഗ്യവാൻഒടുവിൽ അയൽക്കാരനോട് സത്യം വെളിപ്പെടുത്തി കോടികൾ ലോട്ടറിയടിച്ച ഭാ​ഗ്യവാൻ

പ്രഥമ തെളിവ് വീഡിയോ

പ്രഥമ തെളിവ് വീഡിയോ

അതേസമയം, വീഡിയോ പ്രഥമ തെളിവായി സ്വീകരിച്ചുകൊണ്ട് അന്വേഷണം ത്വരിതപ്പെടുത്താനും ശക്തമായ നടപടി എടുക്കാനും കഴിയും എന്നാണ് താഗതമന്ത്രി ആന്റണി രാജു പറയുന്നത്. ഡ്രൈവര്‍മാര്‍ക്ക് തങ്ങളെ നിരീക്ഷിക്കാന്‍ ജനങ്ങളുണ്ടെന്നും അതിന്റെ പേരില്‍ നടപടി ഉണ്ടാവുമെന്നും ഭീതിയുണ്ടായാല്‍ ഡ്രൈവര്‍മാര്‍ ശരിയായ വിധത്തില്‍ വഹനങ്ങള്‍ ഓടിക്കാന്‍ നിര്‍ബന്ധിതരാകും എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

English summary
transport department created a system to capture the video of KSRTC buses running at over speed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X