കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തകം വേണ്ട ലോട്ടറി മതിയെന്ന് ആന്റണി രാജു; അടിച്ചാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം!

Google Oneindia Malayalam News

തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി അടിച്ചിരുന്നേല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവോണം ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അദ്ധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലായിരുന്നു മന്ത്രിയുടെ കെ എസ് ആര്‍ ടി സി ജീവനക്കാരെ കുറിച്ചുള്ള പരാമര്‍ശം.

ചടങ്ങില്‍ അതിഥികളെ സ്വാഗതം ചെയ്തപ്പോള്‍ ഓരോ പുസ്തകം ഉപഹാരമായി നല്‍കിയിരുന്നു. എന്നാല്‍ പുസ്തകം വേണ്ടായിരുന്നു പകരം ലോട്ടറി ടിക്കറ്റ് മതിയായിരുന്നുവെന്നും താന്‍ ധനമന്ത്രിയോട് പറഞ്ഞെന്നും എന്നാല്‍ ലോട്ടറി തന്നാല്‍ പിന്നെ തന്നെ ചടങ്ങിന് കിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞതായി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പുസ്തകത്തിന് പകരം ലോട്ടറി ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ആ തുക വച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം എങ്കിലും നല്‍കാമായിരുന്നെന്ന് മന്ത്രി തമാശയായി പറഞ്ഞു.

antony raju

'ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറി ആയിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു', എന്നാണ് മന്ത്രി പറഞ്ഞത്.

ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

കെഎസ്ആര്‍ടിസിയില്‍ കുറച്ച് മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയത് മൂലം തൊഴിലാളി യൂണിയനുകള്‍ മാനേജ്‌മെന്റുമായി സമരത്തിലാണ്. ഇതിനിടെ സൂപ്പര്‍വൈസര്‍ ജീവനക്കാര്‍ക്കുമുമ്പ് സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

അതേസമയം, സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇക്കൊല്ലത്തെ ഓണം ഭാഗ്യക്കുറി എത്തുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപ 90 പേര്‍ക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില.ജൂലൈ 18നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് . 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണ്.

English summary
Transport Minister Antony Raju said that KSRTC employees can be paid if he win the lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X