കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ജറിക്ക് ശേഷം മൂത്രം ഒഴിക്കാന്‍ വയറ് അമര്‍ത്തിപ്പിടിക്കണം'; അനന്യ നേരിട്ട പ്രയാസങ്ങള്‍ വിവരിച്ച് സഹോദരി

Google Oneindia Malayalam News

കൊച്ചി: ട്രാന്‍സ് ആക്ടിവിസ്റ്റ് അനന്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അനന്യ നടത്തിയ ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവുകള്‍ പരിശോധിക്കണമെന്നും സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ ആവശ്യം ഉന്നയിച്ച് സുഹൃത്തുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

അന്ന് എസ്പിജി കമാന്‍ഡ്, സുരക്ഷ പ്രധാനമന്ത്രിക്ക്: ഇന്ന് റീല്‍സിലെ താരം; പാലാ സജി മനസ്സ് തുറക്കുന്നുഅന്ന് എസ്പിജി കമാന്‍ഡ്, സുരക്ഷ പ്രധാനമന്ത്രിക്ക്: ഇന്ന് റീല്‍സിലെ താരം; പാലാ സജി മനസ്സ് തുറക്കുന്നു

അതേസമയം, ഓപ്പറേഷന്‍ സമയത്ത് അനന്യ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഒപ്പമുണ്ടായിരുന്നു ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ കഴിയുമ്പോള്‍ സധാരണയുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് അനന്യ കടന്നു പോയതെന്ന ബന്ധും 24 ന്യൂസിനോട് പറഞ്ഞു.

എംവിഎയെ ഞെട്ടിച്ച് രാഹുല്‍., മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും, പവാറിനെ വെട്ടി പടോലെഎംവിഎയെ ഞെട്ടിച്ച് രാഹുല്‍., മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും, പവാറിനെ വെട്ടി പടോലെ

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

1

ഛര്‍ദി, മലബന്ധം, ഗ്യാസ് പ്രശ്‌നം, വേദനകള്‍ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും അനന്യയെ അലട്ടിയിരുന്നു. ബുദ്ധിമുട്ടുകള്‍ തുടര്‍ന്നപ്പോള്‍ റീ സര്‍ജറി വേണമെന്ന് ഡോക്ടര്‍ തന്നെയാണ് പറഞ്ഞത്. സാധാരണ നിലയില്‍ സര്‍ജറി കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനകം വീട്ടില്‍ പോകാവുന്നതാണ്. എന്നാല്‍ അനന്യ ഒന്നര മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും ബന്ധു പറയുന്നു.

2

അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരിയും വ്യക്തമാക്കി. കൊച്ചി റീനൈ മെഡിസിറ്റിയിലെ ഡോ. അര്‍ജുന്‍ ആശോകാണ് അനന്യയ്ക്ക് സര്‍ജറി ചെയ്തത്. അനന്യ മരണപ്പെടുന്നതിന്റെ തലേ ദിവസം വളോഗിന് വേണ്ടി ഒരു വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹകരിച്ചിരുന്നെന്നും സഹോദരി പറയുന്നു.

3

അന്ന് രാത്രി പോലും ഞങ്ങള്‍ പണം സമാഹരിക്കുന്നതിനെ കുറിച്ചും റീ സര്‍ജറി ചെയ്ത് പുതിയ ജീവിതത്തിലേക്ക് തിരികെ വരുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. വിഡിയോയെ കുറിച്ച് അന്വേഷിച്ച് രാവിലെ 10.30ന് അനന്യ വിളിച്ചിരുന്നു. തുടര്‍ന്ന് വൈകീട്ട് 5 മണിക്ക് വീഡിയോ ഷെഡ്യൂള്‍ ചെയ്ത് വച്ചു. ഉച്ചയ്ക്ക് 1.30ന് വരാമെന്ന് പറഞ്ഞാണ് അനന്യ ഫോണ്‍ വച്ചതെന്നും സഹോദരി പറയുന്നു.

4

വൈകി എത്താറുള്ള വ്യക്തിയാണ് അനന്യ. അതുകൊണ്ട് തന്നെ അസ്വഭാവികത ഒന്നും തോന്നിയിട്ടില്ല. അഞ്ച് മണിയോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്. ഇതിന്റെ പ്രതികരണം അറിയാന്‍ ആറ് മണിക്ക് വിളിച്ചപ്പോള്‍ ദയ എന്നൊരു മറ്റൊരു സഹോദരി ഫോണ്‍ എടുത്തപ്പോഴാണ് അനന്യ ആത്മഹത്യ ചെയ്ത കാര്യം അറിയുന്നതെന്ന് സഹോദരി വ്യക്തമാക്കി.

5

അനന്യ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെന്ന് സഹോദരി വ്യക്തമാക്കുന്നു. സര്‍ജറിക്ക് ശേഷം ജോലിക്ക് പോകാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും സാധിച്ചില്ല, മൂത്രം ഒഴിക്കണമെങ്കില്‍ വയറ് അമര്‍ത്തിപ്പിടിക്കേണ്ട അവസ്ഥയായിരുന്നെന്നും സഹോദരി പറയുന്നു.

6

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് സാധാരണ നിലയിലുള്ള 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും സഹോദരി പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

7

അതേസമയം, അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

യദ്യൂരപ്പയ്ക്ക് പകരം 'സര്‍പ്രൈസ് മുഖ്യമന്ത്രി'; കോണ്‍ഗ്രസ് നീക്കങ്ങള്‍ സസൂക്ഷ്മ വീക്ഷിച്ച് ബിജെപിയദ്യൂരപ്പയ്ക്ക് പകരം 'സര്‍പ്രൈസ് മുഖ്യമന്ത്രി'; കോണ്‍ഗ്രസ് നീക്കങ്ങള്‍ സസൂക്ഷ്മ വീക്ഷിച്ച് ബിജെപി

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Transgender activist Anannyah ends life unable to bear pain following $ex reassignment surgery

English summary
Transwoman Ananya Kumari's Sister Reveals the difficulties She faced After reassignment operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X