കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

Google Oneindia Malayalam News

മലയാളി വീണ്ടും ലോകവേദിയില്‍ അഭിമാനിക്കാവുന്ന നിമിഷം. ട്രാന്‍സ് വുണ്‍ ലോകസുന്ദരിപ്പട്ടത്തില്‍ മലയാളിയായ ശ്രുതി സിതാര കിരീടം നേടിയിരിക്കുകയാണ്. 16 മത്സരാര്‍ത്ഥികളെ മറികടന്നാണ് ശ്രുതി ഈ നേട്ടം സ്വന്തമാക്കിയത്.

യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാട്, നീലച്ചിത്രങ്ങള്‍, സൈജുവിന്റെ മൊബൈലില്‍ ഞെട്ടിച്ച വീഡിയോകള്‍യുവതികളെ ഉപയോഗിച്ച് ലഹരി ഇടപാട്, നീലച്ചിത്രങ്ങള്‍, സൈജുവിന്റെ മൊബൈലില്‍ ഞെട്ടിച്ച വീഡിയോകള്‍

ഒരുപാട് അവഗണനകളും അവഹളേനവുമൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ശ്രുതി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. തന്നെ ഈ മത്സരത്തിലേക്ക് എത്തിച്ചതും ആരൊക്കെയാണ് സഹായിച്ചതെന്നും ഒക്കെയുള്ള കാര്യങ്ങളും ശ്രുതി വെളിപ്പെടുത്തി.

1

രഞ്ജു രഞ്ജിമാരാണ് ഈ മത്സരത്തെ കുറിച്ച് പറയുന്നു. രഞ്ജു അമ്മയാണ് ഡീറ്റെയില്‍സ് എല്ലാ അയച്ച് തന്ന് പങ്കെടുക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് നാഷണല്‍ പേജന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് കാലമായതിനാല്‍ മത്സരമെല്ലാം വിര്‍ച്വലായിട്ടായിരുന്നു. അതിന് ശേഷം ദേശീയ തലത്തിലും വിജയം നേടി. വലിയ ഭാഗ്യമായിരുന്നുവെന്ന് ശ്രുതി പറയുന്നു.ഒരിക്കല്‍ പോലും ദേശീയ തലം വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന് ശേഷം അടുത്ത ഘട്ടം ആരംഭിക്കും. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് സ്വന്തം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. അതിലിടം നേടിയാണ് മത്സരിക്കാനായി പോകുന്നത്.

2

മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആദ്യ സീസണ്‍ 2020ലാണ് തുടങ്ങിയത്. രണ്ടാം ഘട്ടത്തിലാണ് വിജയപ്പട്ടം കരസ്ഥമാക്കിയത്. പതിനാറ് മത്സരാര്‍ത്ഥികളാണ് ഉണ്ടാവുക. അതില്‍ നിന്നായിരുന്നു ജയം. രാജ്യത്തിന് വേണ്ടി ഏതെങ്കില്‍ വേദിയില്‍ മത്സരിക്കുന്നത് തന്നെ അഭിമാനമാണ്. നമ്മള്‍ അതിയായി എന്താഗ്രഹിച്ചാലും അത് നടക്കുമെന്നാണ് എന്റെ അനുഭവമെന്നും ശ്രുതി പറയുന്നു. ട്രാന്‍സ് വനിതകളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയെന്നതാണ് ട്രാന്‍സ് ഗ്ലോബല്‍ മത്സരത്തിനുള്ള മോട്ടോ. മിസ് ട്രാന്‍സ് ഗ്ലോബല്‍ ക്വീന്‍ ഞാനാവുകയാണെങ്കില്‍, ആ ഒരു ക്യൂന്‍ എറാ എങ്ങനെയായിരിക്കും വാഴാന്‍ പോവുന്നത് എന്നായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയാണ് വിജയിയാക്കിയത്.

3

ഞാന്‍ വിജയിച്ചാല്‍ ആ പദവിയിലിരുന്ന് ലോകത്തെ എല്‍ജിബിടിക്യൂ സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തിരിക്കുമെന്നാണ് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നും, എല്‍ജിബിടിക്യു സമൂഹത്തിന്റെ ഉന്നമനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ ശക്തമായ ഒരു മാധ്യമമാണതെന്നും പറഞ്ഞു. തന്നെ പരിചയപ്പെട്ടത് കൊണ്ടാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറിയതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ അത്തരം കാര്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ സന്തോഷം വേറെയില്ല.

4

അമ്മയ്ക്കും അനന്യ ചേച്ചിക്കുമാണ് ഈ വിജയം സമര്‍പ്പിക്കുന്നത്. എന്റെ വ്യക്തിത്വം തുറന്ന് പറയും മുമ്പേ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ആറ് വര്‍ഷം മുമ്പ് 2015ലാണ് അമ്മ മരിക്കുന്നത്. ഇപ്പോഴത്തെ സന്തോഷം നിറഞ്ഞ ഈ സമയത്ത് അമ്മ കൂടെയുണ്ടാവണമെന്ന് തോന്നി. എനിക്കൊപ്പം എല്ലാ കാര്യത്തിനും കൂടെയുണ്ടായിരുന്നത് അനന്യ ചേച്ചിയാണ്. ഇതില്‍ ഞാന്‍ വിജയിക്കണമെന്ന് അവരാണ് ആഗ്രഹിച്ചത്. ഈ വിജയം അമ്മയ്ക്കും ചേച്ചിക്കും അതുകൊണ്ട് സമര്‍പ്പിക്കുകയാണ്. അവര്‍ സ്വര്‍ഗത്തില്‍ ഇരുന്ന് വിജയം ആഘോഷിക്കുന്നുണ്ടാവും. അനന്യ ചേച്ചി സുഹൃത്തും മെന്ററുമൊക്കെയായിരുന്നു. തളര്‍ന്ന് പോയപ്പോഴൊക്കെ എനിക്ക് ആത്മവിശ്വാസം തന്നിരുന്നു. അങ്ങനെ ഒരാള്‍ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനാവില്ല. ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പിക്കുണ്ടെന്ന വിശ്വാസത്തിലാണ് ഞാന്‍.

5

കുട്ടിക്കാലം തൊട്ടേ ജെന്‍ഡറിന്റെ കാര്യത്തില്‍ താന്‍ അസ്വസ്ഥമായിരുന്നു. ഡിഗ്രിക്ക് ശേഷമാണ് സ്ത്രീയായി ജീവിക്കണമെന്ന തോന്നലുണ്ടാകുന്നത്. കുടുംബത്തിനൊന്നും എന്റെ മാറ്റം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ മുന്നില്‍ ഞാന്‍ ആണ്‍കുട്ടികളെ പോലെ തന്നെ നടന്നു. അതൊരു അഭിനയമായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ മാത്രമാണ് ഇങ്ങനെയെന്ന തോന്നലിലായിരുന്നു. കളിയാക്കലുകളെ ഒഴിവാക്കാനാണ് ഞാന്‍ ആണ്‍കുട്ടിയെ പോലെ അഭിനയിച്ച് നടന്നത്. അതുകൊണ്ട് പലര്‍ക്കും കാര്യം മനസ്സിലായില്ല. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ഞാന്‍ പറഞ്ഞ് തുടങ്ങിയപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും ശ്രുതി പറഞ്ഞു.

6

24ാം വയസ്സിലാണ് ഞാന്‍ വീട്ടില്‍ എന്റെ ഐഡന്റിറ്റി തുറന്ന് പറയുന്നത്. അച്ഛനും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. മറ്റ് പല കുടുംബങ്ങളിലും അതല്ല അവസ്ഥ. വീടുകളില്‍ സ്വീകാര്യമായാല്‍ തന്നെ പ്രശ്‌നങ്ങള്‍ പകുതി തീര്‍ന്നു. ട്രാന്‍സ് വുമണിന്റെ ജീവിതം മെച്ചപ്പെടുന്നുണ്ടെങ്കിലും മുഖ്യധാരയിലേക്ക് വന്നിട്ടില്ല. ലൈംഗിക വിദ്യാഭ്യാസം ശരിയായ രീതിയില്‍ കൊടുത്താല്‍ മാത്രമേ വരും തലമുറയെങ്കിലും രക്ഷപ്പെടൂ. ഞങ്ങളും അവഗണന നേരിടുന്നു. റാമ്പ് വാക്ക് ചെയ്യാന്‍ പറ്റിയവരല്ല ഞങ്ങളെന്നും ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടില്ലെന്നും ബ്യൂട്ടി പേജന്റിന് എത്തിയപ്പോള്‍ പറഞ്ഞത്. ഏറ്റവും അവസാനമാണ് ഞങ്ങളുടെ ഷോ നടന്നത്. കൈയ്യടി കൂടുതലും കിട്ടിയത് ഞങ്ങളുടെ പരിപാടിക്കായിരുന്നു.

7

മാനസിക സമ്മര്‍ദത്തെ അതിജീവിക്കാനാവാത്തതാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രശ്‌നം. അതാണ് ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞാല്‍ പോലും പ്രശ്‌നം പകുതി കുറയും. സാമൂഹ്യ നീതി കൗണ്‍സിലിന്റെ കീഴില്‍ എറണാകുളത്ത് കൗണ്‍സിലിംഗ് വിംഗ് വരുന്നുണ്ടെന്നും കേട്ടു. അതെല്ലാം നല്ലതാണ്. അതേസമം കേരളത്തിലെ ലിംഗമാറ്റ ശസ്ത്രക്രിയ അപകടരമാണ്. ഇവിടെയുള്ള ഒട്ടുമിക്ക ഡോക്ടര്‍മാരും അക്കാര്യത്തില്‍ വിദഗ്ധരല്ല. പാളിച്ചകള്‍ സംഭവിച്ചേക്കാവുന്നതാണ് സര്‍ജറി. ഡോക്ടര്‍മാര്‍ പക്ഷേ അതെറ്റെടുക്കില്ല. മതിയായ കൗണ്‍സിലിംഗും ഡോക്ടര്‍മാര്‍ നല്‍കണമെന്നും ശ്രുതി പറഞ്ഞു.

Recommended Video

cmsvideo
ശാസ്ത്രക്രിയക്ക് ശേഷം തിളച്ച വെള്ളം സ്വകാര്യ ഭാഗത്തേക്ക് കോരി ഒഴിച്ചു | Oneindia Malayalam

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

English summary
transwoman sruthy sithara wins trans global beauty pageant, beat 16 contestants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X