ഗര്‍ഭിണിയായ ആദിവാസി യുവതിയെ കൊന്ന് കുഴിച്ചുമൂടി
പല്‍പ്പള്ളി: വയനാട്ടചിലെ പുല്‍പ്പള്ളിയില്‍ ആദിവാസിയെ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. എട്ട് മാസം ഗര്‍ഭിണിയായിരുന്നു യുവതി. പോലീസ് അന്വേഷണം തുടങ്ങി.
പുല്‍പ്പള്ളിയിലെ കാട്ടുനായ്ക്ക കോളനിയിലെ അംബിക എന്ന 20 കാരിയുടെ മൃതദേഹമാണ് കാട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കോളനിക്കടുത്ത് തന്നെയായിരുന്നു ഇത്. കാട്ടിനുള്ളില്‍ മണ്ണ് ഇളക്കിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഫോറസ്റ്റുകാരെ വിവരം അറിയിച്ചത്.

ഒരാഴ്ചയായി അംബികയെ കാണാനില്ലായിരുന്നു. അംബികയുടെ വിവാഹം പ്രായ പൂര്‍ത്തിയാകുന്നതിന് മുമ്പേ നടന്നതായിരുന്നു. നാല് വര്‍ഷം മുമ്പായിരുന്നു വിവാഹം. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്.
കോളനിയിലെ ഒരു യുവാവുമായി അംബിക അടുപ്പത്തിലായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ടാതും ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നോ എന്നകാര്യം വ്യക്തമല്ല.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മണ്ണിളകി കിടന്ന സ്ഥലം പരിശോധിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു .












Click it and Unblock the Notifications