കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ നേതാവിനെ വെടിവച്ചുകൊന്നു; പ്രതി തൃക്കാക്കരയില്‍, ബംഗാള്‍ പൊലീസ് കേരളത്തില്‍

Google Oneindia Malayalam News

കൊച്ചി: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാള്‍ പൊലീസ് കേരളത്തില്‍. കേസുിലെ മുഖ്യപ്രതി ബംഗാള്‍ സ്വദേശി രതീന്ദ്രദാസ് ( 27) നെ ബംഗാള്‍ പൊലീസ് തൃക്കാക്കരയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പര്‍ഗാന നോര്‍ത്ത് ജില്ലയിലെ സന്ദേശ്ഖാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടത്തിയ കൊലപാതകത്തിന് ശേഷം പ്രതി കേരളത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കേരളത്തിലാണെന്ന് മനസിലായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍

1

രതീന്ദ്ര ദാസിന്റെ പുതിയ ഫോണ്‍ നമ്പര്‍ കണ്ടെത്തിയതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരു മാസത്തോളമായി കേരളത്തിലുണ്ടെന്ന് മനസിലായത്. സന്ദേശ്ഖാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ സജ്ഞയ് റായിയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘമാണ് കേരളത്തില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

2

കാക്കനാട് കുന്നിപ്പാടത്തിന് സമീപത്താണ് പ്രതി താമസിച്ചിരുന്നത്. കാമുകിക്കൊപ്പനായിരുന്നു രതീന്ദ്രദാസ് താമസിച്ചിരുന്നത്. ഇയാളുടെ വരവും പോക്കും നിരീക്ഷിച്ച പൊലീസ് തന്ത്രപൂര്‍വം തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപം റോഡില്‍ കാത്തുനിന്നാണ് പിടികൂടിയത്. നേരത്തെ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവും സംഘവും ചേര്‍ന്ന് രതീന്ദ്രദാസിന്റെ പിതാവിനെ കൊലപ്പെടുത്തിയിരുന്നു.

3

ഈ കേസില്‍ സഹോദരി ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ച് പേര്‍ അവിടെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ സന്ദേശ്ഖാലി മേഖല പ്രസിഡന്റ്. ഇയാള്‍ ജാമ്യത്തിലിറങ്ങിയതോടെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

English summary
Trinamool Congress leader Murder Case; Accused in Thrikkakara and Bengal Police in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X