കടകംപള്ളിക്ക് കയ്യിട്ട് വാരാന്‍ അവസരം ലഭിക്കാത്തതിലുള്ള നിരാശ, കടന്നാക്രമിച്ച് സുരേന്ദ്രന്‍
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിെജപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കിയത് അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് കയ്യിട്ട് വാരാന്‍ അവസരം ലഭിക്കാത്തതിലുള്ള നിരാശയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ആരോപണം ഉന്നയിക്കുന്നതെന്നും വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. വിദേശകുത്തകകളെ എല്ലാകാര്യവും ഏല്‍പ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിര്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
വിശദാംശങ്ങളിലേക്ക്...

വഴിവിട്ട സഹായം
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചവരാണ് ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കരാറുകളെല്ലാം സുതാര്യമാണ്. സംസ്ഥാന സര്‍ക്കാരിനെ പോലെ പി.ഡബ്ല്യു.സിക്കും കെ.പി.എം.ജിക്കും ഊരാളുങ്കലിനുമൊന്നും വഴിവിട്ട സഹായം ചെയ്യലല്ല കേന്ദ്രത്തിന്റെ രീതി.

വിദേശകുത്തകകളെ
വിദേശകുത്തകകളെ എല്ലാകാര്യവും ഏല്‍പ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിര്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടത്തിപ്പില്‍ വിദേശ സന്നദ്ധസംഘടനകള്‍ മുതല്‍ മുടക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചോയെന്ന് സംസ്ഥാനം വ്യക്തമാക്കണം.

ദുരൂഹമാണ്
സര്‍ക്കാര്‍ എം.ഒ.യു പുറത്തുവിടാത്തത് ദുരൂഹമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രൊജക്ടില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാര്‍ കമ്മീഷന്‍ വാങ്ങിയെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തത്. പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ 20 ശതമാനം കമ്മീഷന്‍ പോയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരിലേക്കാണ്.

രാജി അനിവാര്യമാണ്
അതുകൊണ്ടാണ് അദ്ദേഹം ചെയര്‍മാനായ പദ്ധതിയില്‍ നടന്ന അഴിമതിയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 20 കോടിയുടെ പദ്ധതിക്ക് 15 കോടി കിട്ടിയാല്‍ മതിയോയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാവങ്ങളെ പറ്റിച്ച് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്.

വേട്ടയാടുകയാണ്
ജോ.ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ ഉപയോഗിച്ചാണ് ജലീല്‍ സ്വര്‍ണ്ണം കടത്തിയത്. ഒരു വര്‍ഷമായി ഒരുതരത്തിലുള്ള കസ്റ്റംസ് ക്ലിയറന്‍സും നടന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ പറയുന്നത്. ജലീല്‍ ഇപ്പോള്‍ ന്യായീകരണം പോലും നിര്‍ത്തിയ അവസ്ഥയിലാണ്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ് ഇടത് സര്‍ക്കാര്‍.

ബിജെപി സമരം
പി.ആര്‍.ഡി.യെ പാര്‍ട്ടി പോഷക സംഘടനയാക്കി മാറ്റി മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് ശ്രമം. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബി.ജെ.പി സമരം ശക്തമാക്കും. 23 ന് തിരുവനന്തപുരത്ത് താന്‍ സത്യാഗ്രഹം ഇരിക്കുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.
തരൂരിന്റെ നിലപാട് വഞ്ചനാപരം..!! പിന്മാറണം, ജനങ്ങളോട് മറുപടി പറയണ്ടിവരും; തുറന്നടിച്ച് കടകംപള്ളി
തിരുവനന്തപുരം വിമാനത്താവളം: സഹകരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് വ്യക്തമാക്കി പിണറായി
വികസനം വേഗത്തിലാക്കും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ച് തരൂര്‍