കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തവള നടത്തിപ്പ്:ലേലത്തിന് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് അദാനിയുടെ ബന്ധുവിനെ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കുന്നതിനായി നിയമസഹായത്തിന് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചത് ഗൗതം അധാനിയുടെ ബന്ധുവിന്റെ കമ്പനിയെയെന്ന് റിപ്പോര്‍ട്ട്. ഇതിനായി കണ്‍സണ്‍ട്ടന്‍സി ഫീസും നല്കി കഴിഞ്ഞു. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കണ്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിക്ഷത്ത് നിന്നും ബിജെപിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്മുഖ്യമന്ത്രി പിണറായി വിജയന്‍ കുമ്പിടിയാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

 55 ലക്ഷം രൂപ

55 ലക്ഷം രൂപ

ഗൗതം അദാനിയുടെ മകനായ കരണിന്റെ ഭാര്യാ പിതാവ് സിറിള്‍ ഷെറോഫിന്റെ സ്ഥാപനത്തെയാണ് സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്. കരണിന്റെ ഭാര്യ പരീധി അദാനി ഈ സ്ഥാപനത്തിന്റെ പാര്‍ട്ടണറുമാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയാണ് സംസ്ഥാനം ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

അദാനി ഗ്രൂപ്പിന്

അദാനി ഗ്രൂപ്പിന്

പ്രഫഷണല്‍ ഫീ ഫോര്‍ ബഡ്ഡിങ് എന്ന നിലയില്‍ ലേലനടപടികളില്‍ സഹായിച്ചതിന് പ്രതിഫലമായാണ് കമ്പനിക്ക് 55 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്. അതേസമയം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയതകിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam
 ലേലത്തില്‍ തോറ്റു

ലേലത്തില്‍ തോറ്റു

കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ കെപിഎംജിയേയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് ഗ്രൂപ്പിനേയുമാണ് വിമാനത്താവള ലേലത്തിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി കെഎസ്‌ഐഡിസി ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ലേലത്തില്‍ കേരളം തോല്‍ക്കുകയായിരുന്നു.

സിപിഎം

സിപിഎം

ലേലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 165 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഉയര്‍ന്ന തുക വിളിച്ച അദാനിക്ക് കേന്ദ്രം കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ എന്തുവന്നാലും വിമാനത്താവളം അദാനിക്ക് തീറെഴുതാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു.

 കേ സുരേന്ദ്രന്‍

കേ സുരേന്ദ്രന്‍

സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദാനിക്കെതിരെ സമരം നടത്തുമ്പോള്‍ തന്നെ അദാനിയുടെ ഭാര്യക്ക് പണം നല്‍കിയ പിണറായി വിജയന്‍ ശരിക്കും കുമ്പിടിയാണെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. വിഴിഞ്ഞ തുറമുഖത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെയാണെന്നും ബിജെപി പറഞ്ഞു.

English summary
Trivandrum Airport Update: State Has approached Gautam Adani's relative company for legal assistance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X