തലസ്ഥാനത്തെ അക്രമ സംഭവങ്ങൾ; ഗവർണർ ഇടപെട്ടു, മഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: തലസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർക്ക് അതൃപ്തി. തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിലും ശ്രീകാര്യത്ത് ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിലും ഗവര്‍ണർ ഇടപെട്ടു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവര്‍ണര്‍ പി സദാശിവം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഞായറാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് മുഖ്യമന്ത്രിയും ഡിജിപിയുമായും ഗര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ അക്രമസംഭവങ്ങളില്‍ പോലീസ് ഇതുവരെ സ്വീകരിച്ച നടപടികള്‍ ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. കേസില്‍ എട്ടുപേര്‍ അറസ്റ്റിലായെന്നും ഐജിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഗവര്‍ണറെ അറിയിച്ചു.

P Sathasivam

സംഘര്‍ഷത്തിനു കാരണക്കാരാകുന്നവര്‍ക്കെതിരേ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കു ഉറപ്പു നല്‍കി. സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടാറാണ് സാധാരണ ഗവര്‍ണര്‍മാര്‍ ചെയ്യാറുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായും ആര്‍എസ്എസ് സംസ്ഥാന മേധാവിയുമായും മുഖ്യന്ത്രി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാല കൃഷ്ണന്‍ എന്നിവരോട് ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തു വന്നത്.

English summary
thiruvananthapuram RSS worker murdeer, governor call Chief Minister
Please Wait while comments are loading...