'പാർട്ടി സമ്മേളനങ്ങള്‍ നാളെ തീരും, ഇനി കൊവിഡ് ഉപദേശങ്ങളുടെ ഘോഷയാത്ര'; പൊലീസ് എഫ്ബി പേജില്‍ ട്രോള്‍ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിവരികയാണ്. കഴിഞ്ഞ ദിവസം 17000ല്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക.

എന്നാല്‍ ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് കേരള പൊലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോള്‍ മഴ. കൊവിഡ് കാലത്തും എല്ലാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം നടത്തിയ തിരുവാതിര കളിയുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട വിമര്‍ശനം ഉയര്‍ന്നിരുന്നു.

1986ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മാസ്‌ക് മാത്രം പോരാ, കൊവിഡിന്റെ അടിവേരുകള്‍ തകര്‍ക്കണമെങ്കില്‍ സാമൂഹിക അകലം കൂടി വേണമെന്നാണ് പോസ്റ്ററില്‍ എഴുതിയത്. സാനിറ്റൈസറിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ എന്നും തലക്കെട്ടില്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ കേരള പൊലീസ് പങ്കുവച്ച ഈ പോസ്റ്റിന് താഴെ ട്രോളുകളും വിമര്‍ശനങ്ങളും കൊണ്ട് നിറയുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ലംഘനവും ഭരിക്കുന്ന പാര്‍ട്ടിയെ പഴിചാരിയുമാണ് ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നത്. നിരവധി പേരാണ് മണിക്കൂറിനുള്ളില്‍ പ്രതികരിച്ചത്. ചില ട്രോളുകളും കമന്റുകളും ഏതൊക്കെയാണെന്ന് നോക്കാം.

ഇതുപോലെ വെറും മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുന്ന കേരളം അല്ലാതെ മറ്റൊരു സ്ഥലവും ഉണ്ടാവില്ല. രാഷ്ട്രീയക്കാരുടെ പരിപാടികള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലാതെ പോലീസും ഭരണകൂടവും ഒത്താശ ചെയ്തു കൊടുക്കുമ്പോള്‍ ഓര്‍ക്കണം ആയിരുന്നു, കോവിഡ് കാലമാണ്
കേസുകള്‍ കൂടും എന്നുള്ളത്. എല്ലാം കഴിഞ്ഞു കിടന്നു മോങ്ങിയത് കൊണ്ട് വല്ല കാര്യവുമുണ്ടോ? ആദ്യം നേരയാവേണ്ടത് മോന്തായമാണ്'
എന്നാലേ ബാക്കിയുള്ളത് ശരിയാവുകയുള്ളൂ- അജമല്‍ എന്നയാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

ജനങ്ങള്‍ മടുത്തു തുടങ്ങി സാറുമ്മാരെ...പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കണം.. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം.. എന്നൊക്കെ പറഞ്ഞു പെറ്റി അടിക്കുമ്പോള്‍....ഇവിടുത്തെ രാഷ്ട്രീകരും പൊതുപ്രവര്‍ത്തകരും കണ്മുന്നിലൂടെ കാണിക്കുന്ന ഈ കോപ്രായങ്ങള്‍ കണ്ടില്ലന്നു നടിച്ചു നടക്കുന്ന നിങ്ങളോട് ഞങ്ങള്‍ എന്ത് പറയാനാണ്.

ജനങ്ങള്‍ മടുത്തു തുടങ്ങി സാറുമ്മാരെ...പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കണം.. അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം.. എന്നൊക്കെ പറഞ്ഞു പെറ്റി അടിക്കുമ്പോള്‍....ഇവിടുത്തെ രാഷ്ട്രീകരും പൊതുപ്രവര്‍ത്തകരും കണ്മുന്നിലൂടെ കാണിക്കുന്ന ഈ കോപ്രായങ്ങള്‍ കണ്ടില്ലന്നു നടിച്ചു നടക്കുന്ന നിങ്ങളോട് ഞങ്ങള്‍ എന്ത് പറയാനാണ്.

ഈ കമ്മന്റുകള്‍ നോക്കിയാല്‍ മതി..ഈ കഴിഞ്ഞുപോയ നാളുകളില്‍ കടയില്‍ പോയതിനും മറ്റേ പേപ്പര്‍ കൈയില്‍ ഇല്ലാത്തതിനും മാസ്‌ക് താഴ്ന്നതിനും ലരേ... എന്ന് വേണ്ട എല്ലാത്തിനും പിഴ അടച്ച ജനങ്ങള്‍ ആണ് ഞങ്ങളെല്ലാം.. ഇവരൊക്കെ കാണിക്കുന്ന പരുപാടി ടിവിയില്‍ ലൈവ് പോയിട്ടും എന്ത് നടപടി ആണ് നിങ്ങള്‍ സ്വീകരിക്കുന്നത്. പിഴയും നിയമവും ഞങ്ങള്‍ക്ക് മാത്രം മതിയോ സാറെ- അര്‍ജുന്‍ എന്നയാള്‍ കമന്റ് ചെയ്തു.

പുകഴ്ത്തി പറഞ്ഞാലേ പോലീസ് മമാന്മാര്‍ റിപ്ലൈ തരൂ. വിമര്ശങ്ങള്‍ക്കു നോ റിപ്ലൈ. ജില്ലാ സമ്മേളനങ്ങളൊക്കെ കഴിഞ്ഞാ കഴിഞ്ഞിട്ട് പോരെ സാമൂഹിക അകലത്തിനുള്ള ക്ലാസ് എടുക്കല്‍. ശെരി സര്‍... ഈ നിയമങ്ങള്‍ ഒക്കെ സാധാരണ ജനങ്ങള്‍ക്ക് മാത്രം ആണോ ബാധകം... പാര്‍ട്ടികാര്‍ക്കും കൊടി പിടിച്ചു സമ്മേളനം നടത്തുന്നവര്‍ക്കും തിരുവാതിരകാര്‍ക്കും ഒന്നും ബാധകം അല്ലെ സര്‍ എന്നാണ് മറ്റുള്ളവര്‍ പങ്കുവച്ച ചില കമന്റുകള്‍.

സാറെ..... അല്‍പ്പം വകതിരിവ് വരണം. രണ്ടു വര്‍ഷം കൊണ്ട് കേള്‍ക്കുന്നു സാമൂഹിക അകലം പോലും, ചില പ്രതേക പൊതു പരിപാടികള്‍ക്കു ബാധിക്കാത്ത സാമൂഹിക അകലം എന്താരാണ് അല്ലെ. ഈ നിമിഷവും ന്റെ മുന്നില്‍ ഒരു പൊതുനിരത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്നുണ്ട്, നിങ്ങള്‍ക് വന്നു അവിടെ ഉള്ളവവരെ അകലം പാലിച്ചു നിര്‍ത്താന്‍ കെല്പു ഉണ്ടോ- നന്ദു എന്നയാള്‍ കമന്റില്‍ കുറിച്ചു.












Click it and Unblock the Notifications