'അണ്ണാ അടുത്ത ബർത്ത്‌ഡേ കേക്ക് കട്ടിംഗ് എന്നാ'; പ്രതികരിച്ച് ശ്രീകാന്ത് വെട്ടിയാർ; ട്രോളുകളും പരിഹാസവും
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്‌ളോഗര്‍മാരില്‍ ഒരാളാണ് ശ്രീകാന്ത് വെട്ടിയാര്‍. എന്നാല്‍ അടുത്തിടെ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീടു ആരോപണം ഉയര്‍ന്നിരുന്നു. ആലുവയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചു വരുത്തിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചന്നൊണ് ആരോപണം ഉയര്‍ന്നത്. കൂടാതെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ശ്രീകാന്ത് വെട്ടിയാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. പുതിയ സിനിമയായ ഉശ്കൂളിന്റെ വിശേഷങ്ങള്‍ പങ്കുവച്ച പോസ്റ്റിന് താഴെയാണ് ആളുകള്‍ ട്രോളുമായി രംഗത്തെത്തുന്നത്. ചില വിമര്‍ശനങ്ങള്‍ക്ക് ശ്രീകാന്ത് വെട്ടിയാര്‍ മറുപടിയും നല്‍കുന്നുണ്ട്.
Recommended Video


അതില്‍ ഒരു വിമര്‍ശനം ഇങ്ങനെയാണ്, താങ്കളെ കുറിച്ച് ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്. അതിന് ശേഷം മതിയില്ലേ പ്രമോഷന്‍ എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയത്. ഈ പോസ്റ്റിന് താഴെയാണ് ശ്രീകാന്ത് വെട്ടിയാര്‍ മറുപടിയുമായി രംഗത്തെത്തിയത്.

കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. നിയമപരമായി നേരിടും. പൊതുവിടത്തില്‍ ഒന്നും പറയാനില്ല- എന്നായിരുന്നു ശ്രീകാന്ത് ഇതിന് മറുപടി നല്‍കിയത്. ഇതുകൂടാതംെ ഒട്ടേറെ കമന്റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താങ്കള്‍ ശിക്ഷിക്കപ്പെടണം. കോടതി വിധിക്കുന്നത് വരെ നിങ്ങള്‍ കുറ്റവാളിയല്ല. കുറ്റം ആരോപിതര്‍മാത്രമാണ്. ''ഞാന്‍ എന്നും ഇരയുടെ കൂടെയാണ് നിങ്ങള്‍ സ്പൂഫി ഉം അഭിനയവും കൂടി കൊണ്ട് വരുക നല്ലതാണെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കും- എന്നാണ് ഒരാള്‍ കമന്റായ്ി കുറിച്ചത്.

പോളിറ്റിക്കല്‍ കറക്റ്റ്‌നെസ് നെ കുറിച്ചും ,സ്ത്രീ സ്വാതന്ത്രത്തെ കുറിച്ചും അങ്ങയുടെ നിരീക്ഷണങ്ങള്‍ കേള്ക്കാന്‍ അക്ഷമയൊടെ കാത്തിരിക്കുന്നു എന്നാണ് ഒരാള്‍ ട്രോളിക്കൊണ്ട് കമന്റായി പങ്കുവച്ചത്. ഇടതു പക്ഷത്തെ യും ഇടതു മൂല്യങ്ങളെയും ഷോര്‍ട് ഫിലിമുകളിലോടെയും ചെറിയ സ്‌കിറ്റുകളിലൂടെയും ജനങ്ങളിലേക് എത്തിക്കേണ്ടതുണ്ട് സഖാവെ. നീ പൂക്കുന്നിടത്താണ് വസന്തം സഖാ.. നമ്മളിടങ്ങളില്‍ ഗുല്‍മോഹറുകള്‍ ഇനിയും വിരിയട്ടെ ലാല്‍ സലാം സഖാവെ എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്. അണ്ണാ അടുത്ത ബര്‍ത്തഡേ കേക്ക് കട്ടിങ് എപ്പോഴാണ് എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്.

അതേസമയം, ആരോപണം ഉയര്‍ത്തിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. എന്നാല്‍ കേസില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഭിഭാഷകനോടൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്.

ട്രോള്‍ വീഡിയോകളിലൂടെയും യൂട്യൂബ് വ്ളോഗിങ്ങിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീടൂ ആരോപണം ഉയര്‍ന്നത് സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ചിരുന്നു. വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്.

പിന്നാലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് 'ഭ്രാന്ത് '(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്ന് പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ അനുകമ്പ നേടാന്‍ തുടങ്ങിയതെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ കുറിപ്പില്‍ പറയുന്നത്.

സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ കൂടി ശ്രീകാന്തില്‍ നിന്ന് നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications