Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽജെഡിയിൽ കലാപം പുകയുന്നു: ശ്രേയാംസ് കുമാറിനെതിരെ നേതാക്കളുടെ പടയൊരുക്കം, വിമതനേതാക്കൾ ദില്ലിയിൽ...

തിരുവനന്തപുരം: നേതൃമാറ്റം ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന ഘടകത്തിൽ കലാപം ശക്തമാകുന്നു. പാർട്ടി നേതൃത്വത്തിൽ ഉടൻ തന്നെ അഴിച്ചുപണി നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പാർട്ടിയിലെ പ്രധാന നേതാക്കൾ ദില്ലിയിലെത്തി എൽജെഡി ദേശീയ അധ്യക്ഷൻ ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തും. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ്കുമാറിനെ ലക്ഷ്യംവെച്ചുള്ള വിമത നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ലഹങ്കയില്‍ അതീവ സുന്ദരിയായി നടി ഭാവന; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

2021ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതർ ഉന്നയിക്കുന്ന ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയ്ക്ക് വീഴ്ച പറ്റിയതായി സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ പാർട്ടിക്കേറ്റ തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ പോലും എം വി ശ്രേയാംസ് കുമാര്‍ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പുതിയ മന്ത്രിസഭയിൽ എൽജെഡിക്ക്
അര്‍ഹതപ്പെട്ട മന്ത്രി സ്ഥാനം ലഭിക്കാത്ത സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

2

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിനിടെ ഏഴ് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും എൽജെഡിക്ക് മൂന്ന് സീറ്റ് കൊണ്ട് തൃപ്ചിപ്പടേണ്ടി വന്നു. ഇതിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച എംവി ശ്രേയാംസ്കുമാർ എൽഡിഎഫിന്റെ ടി സിദ്ധിഖിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ എൽഡിഎഫ് മന്ത്രിസഭയിൽ ഇടംനേടന കഴിഞ്ഞില്ല. സിപിഎമ്മിൻറെ ഉൾപ്പെടെ മൂന്നു സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് വിട്ടു നൽകിയെങ്കിലും ശ്രേയാംസ് കുമാർ മത്സരിച്ച കൽപ്പറ്റയിലടക്കം രണ്ടിടത്തും തോൽവി ഏറ്റുവാങ്ങി. കൽപ്പറ്റയിലെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയത് ശ്രേയാംസ് കുമാർ തന്നെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

3

ഇതിനെല്ലാം പിന്നിൽ സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറിന്റെ പിടിപ്പുകേടാണെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആരോപിക്കുന്നുണ്ട്. കൂത്തുപറമ്പിൽ നിന്ന് എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച കെ പി മോഹനന് മാത്രം മന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. എൽഡിഎഫ് ഘടക കക്ഷികൾക്കെല്ലാം ടേം വ്യവസ്ഥയിലെങ്കിലും മന്ത്രി സ്ഥാലം ലഭിച്ചപ്പോഴാണ് എൽജെഡിക്ക് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

4

അതേ സമയം അടുത്ത ടേമിലും തനിക്ക് രാജ്യസഭാ സീറ്റ് ഉറപ്പാക്കുന്നതിനായി മന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ എംവി ശ്രേയാംസ് കുമാര്‍ വിട്ടുവീഴ്ച ചെയ്‌തു എന്നുള്ള ആരോപണവും പാർട്ടിയിലെ ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം രൂക്ഷമായതോടെയാണ് പാര്‍ട്ടിയില്‍ നേതൃമാറ്റം അനിവാര്യമാണെന്ന തരത്തിൽ ആവശ്യമുയരുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് അർഹമായ സീറ്റുകൾ നേടിയെടുക്കുന്നതിലും മന്ത്രി സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും നേതൃത്വം പരാജയപ്പെട്ടുവെന്നാണ് പരാതിയായി ചൂണ്ടിക്കാണിക്കുന്നത്.

5


നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ നേടിയെടുക്കുന്നതിലും മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടെന്നാണ് പരാതി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ മത്സരിച്ച എൽ ജെ ഡിക്ക് കൂത്തുപറമ്പിൽ മാത്രമാണ് ജയിക്കാനായത്. കല്പപറ്റയിൽ സംസ്ഥാന അധ്യക്ഷൻ എം. വി. ശ്രേയാംസ് കുമാർ തന്നെയാണ് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തിയത്. മറ്റൊരു സിറ്റിംഗ് സീറ്റായ വടകരയിൽ മനയത്ത് ചന്ദ്രനും പരാജയപ്പെട്ടു. കൂത്തുപറമ്പ്, വടകര, തിരുവമ്പാടി അല്ലെങ്കില്‍ കോഴിക്കോട് സൗത്ത്, ഇരിങ്ങാലക്കുട, കായംകുളമോ അരൂരോ, കല്പറ്റ, തിരുവനന്തപുരം മണ്ഡലങ്ങളാണ് എൽ ജെ ഡി ഇടതു മുന്നണിയോട് ആവശ്യപ്പെട്ടത്. 2016ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ഏഴു സീറ്റുകൾ എൽജെഡിക്കു ലഭിച്ചിരുന്നു.

6

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എം വി ശ്രേയാംസ് കുമാര്‍ സംസ്ഥാന അധ്യക്ഷന്റെ പദവി ഒഴിയണമെന്നാണ് എല്‍ജെഡിയില്‍ ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യങ്ങളിലൊന്ന്. അതേ സമയം പദവി ഒഴിയാൻ അദ്ദേഹം തയ്യാറല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സംസ്ഥാനത്തെ പതിനാല് ജില്ലാകമ്മറ്റികളില്‍ പത്തും ശ്രേയാംസ് കുമാര്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടിയ്ക്കുള്ളിൽ നിന്ന് എതിർത്ത് ശക്തമായതോടെ കേന്ദ്രനേതൃത്വത്തിന്റെ നിലപാടായിരിക്കും ഈ വിഷയത്തിൽ നിർണ്ണായകമായിത്തീരുക.

7


എൽ ജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി സുരേന്ദ്രൻ പിള്ള, കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രേയാംസ് കുമാറിനെതിരായ നീക്കം നടക്കുന്നത്.

ബോള്‍ഡ് ലുക്കില്‍ നടി ഷംന കാസിം; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+